28ാം വാര്‍ഷികം: പരിസ്ഥിതിസൗഹൃദ പദ്ധതികളുമായി ഹോട്ട്പാക്ക്
text_fieldsദുബൈ: പാക്കേജിങ് ഉൽപന്നങ്ങൾ പുനരുപയോഗം ചെയ്ത് പ്രകൃതിസംരക്ഷണ ഉദ്യമങ്ങൾക്ക് പുതിയ മാനവും അർഥവും നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ ആഗോള പരിസ്ഥിതി സൗഹൃദ ഉൽപാദന പദ്ധതികൾ നടപ്പാക്കുമെന്ന് പാക്കേജിങ് രംഗത്തെ പ്രമുഖ കമ്പനിയായ ഹോട്ട്പാക്ക് ഗ്ലോബല്‍. സുസ്ഥിരവികസനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന കമ്പനിയുടെ 28ാം വാര്‍ഷികാഘോഷ വേളയിലാണ് പ്രഖ്യാപനം നടത്തിയത്. പാരിസ്ഥിതികമായി കൂടുതൽ ഉത്തരവാദിത്തമുള്ള ലോകം രൂപപ്പെടുത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതീകവത്കരിക്കുന്ന പ്രത്യേക വാര്‍ഷിക ലോഗോയും പുറത്തിറക്കി.
ഉൽപാദന, വിപണന, ഉപയോഗരംഗങ്ങളിലെ കാർബൺ പുറംതള്ളൽ പരമാവധി കുറക്കാൻ വേണ്ടിയുള്ള ലോകരാജ്യങ്ങളുടെ നയങ്ങളെയും പ്രവർത്തനങ്ങളെയും പിന്തുണച്ച്, ജനങ്ങൾക്കും പ്രകൃതിക്കും സംരക്ഷണം നൽകാനുള്ള ഉദ്യമങ്ങളുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഹോട്ട്പാക്ക് ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാര്‍ പറഞ്ഞു. തങ്ങളുടെ മുഴുവൻ ബ്രാന്‍ഡുകളും പ്രകൃതിസൗഹൃദ നിർമാണ, വിപണന രംഗങ്ങളിൽ വിപ്ലവകരമായ മാറ്റം സാധ്യമാക്കാൻ പ്രയത്നിക്കുകയാണ്. കാര്‍ബൺ ഫൂട്പ്രിന്റ്സ് കുറക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രീന്പാക്കേജിങ് സൊലൂഷനുകൾ സ്വീകരിക്കുന്നതുള്‍പ്പെടെ, ഉത്തരവാദ ബിസിനസ് രീതികൾ പ്രോത്സാഹിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.
പരിസ്ഥിതിസൗഹൃദ വസ്തുക്കളുടെ ഉപയോഗത്തിലൂടെ പ്രകൃതി സംരക്ഷണത്തെയും സാമൂഹിക പ്രതിബദ്ധതയെയും ആഘോഷിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.