അജ്മാന് 292 കോടി ദിർഹമിന്റെ ബജറ്റ്
text_fieldsഅജ്മാന്: 2023 വര്‍ഷത്തേക്കുള്ള അജ്മാന്റെ ബജറ്റിന് അജ്മാൻ ഭരണാധികാരി അംഗീകാരം നൽകി. 292 കോടി ദിർഹം മുല്യമുള്ള ബജറ്റിനാണ് അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി അംഗീകാരം നല്‍കിയത്. എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റായി കണക്കാക്കപ്പെടുന്ന ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധന രേഖപ്പെടുത്തുന്നുണ്ട്.
പുതിയ ബജറ്റ് അജ്മാന് നേതൃത്വത്തിന്റെ വീക്ഷണവും സന്തോഷകരമായ സമൂഹവും, സുസ്ഥിരവും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയും സ്ഥാപിക്കാനുള്ള എമിറേറ്റിന്റെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ദൃഢനിശ്ചയത്തിനും അടിവരയിടുന്നതായി അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു. ഇത് സമൂഹത്തിന്റെ ക്ഷേമത്തിനും സമൃദ്ധിക്കും മുൻഗണന നൽകുന്നതും എമിറേറ്റിനെയും അതിന്റെ സമൂഹത്തെയും മുന്നോട്ടുകൊണ്ടുപോകാനും പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങൾ നൽകാനും നിക്ഷേപകരെ ആകർഷിക്കാനും സമൂഹത്തിന് മാന്യമായ ജീവിതം ഉറപ്പാക്കാനുമുള്ള ബജറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് ഹുമൈദിന്റെ നിർദേശപ്രകാരം എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റ് വികസന പ്രക്രിയയിൽ പുതിയ നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുബജറ്റിന്റെ 39 ശതമാനം റോഡുകൾ, പാലങ്ങൾ, പാർക്കുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവക്കായി നീക്കിവെച്ചിട്ടുണ്ട്. ഇത് എമിറേറ്റിന്റെ സുരക്ഷ, പരിസ്ഥിതി, സാംസ്കാരിക, വിനോദ മേഖലകളെ ശക്തിപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. 40 ശതമാനം സാമ്പത്തിക കാര്യങ്ങൾക്കും 19 ശതമാനം സ്മാർട്ട് ഡിജിറ്റൽ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.