Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2021 6:55 AM IST Updated On
date_range 5 Aug 2021 6:55 AM ISTലുലു ജീവനക്കാരന് 30 കോടി ഭാഗ്യസമ്മാനം
text_fieldsbookmark_border
അബൂദബി: ലുലു ഗ്രൂപ് ജീവനക്കാരന് അബൂദബി ബിഗ്ടിക്കറ്റിെൻറ 1.5 കോടി ദിർഹമിെൻറ (30 കോടി രൂപ) സമ്മാനം. ലുലുവിെൻറ ഖത്തറിലെ ജീവനക്കാരൻ എറണാകുളം വൈറ്റില സ്വദേശി സനൂപ് സുനിലാണ് സമ്മാനാർഹനായത്.
ഏഴുവർഷമായി ദോഹയിലെ ലുലുവിലാണ് ജോലി ചെയ്യുന്നത്. നടൻ ഹരിശ്രീ അശോകെൻറ മകൾ ശ്രീക്കുട്ടിയുടെ ഭർത്താവാണ്. സനൂപും 20 പേരും ചേർന്നാണ് ഭാഗ്യപരീക്ഷണം നടത്തിയത്. സുനിലിെൻറ പേരിലായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഇതേ നറുക്കെടുപ്പിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് പത്ത് ലക്ഷം ദിർഹം (രണ്ട് കോടി രൂപ) ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story