Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബു​ർ​ജ്...

ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ​നി​ന്ന് ചാ​ടി 31 അ​ത്‌​ല​റ്റു​ക​ൾ; ശൈ​ഖ് ഹം​ദാ​ൻ പ​ങ്കു​വെ​ച്ച വി​ഡി​യോ വൈ​റ​ൽ

text_fields
bookmark_border
ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ​നി​ന്ന് ചാ​ടി 31 അ​ത്‌​ല​റ്റു​ക​ൾ;  ശൈ​ഖ് ഹം​ദാ​ൻ പ​ങ്കു​വെ​ച്ച വി​ഡി​യോ വൈ​റ​ൽ
cancel
camera_alt

ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ​നി​ന്ന് അ​ത്‌​ല​റ്റു​ക​ൾ ചാ​ടു​ന്ന ദൃ​ശ്യം

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ കെ​ട്ടി​ട​മാ​യ ദു​ബൈ​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ​യി​ൽ​നി​ന്ന് ചാ​ടി 31 അ​ത്‌​ല​റ്റു​ക​ൾ. 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്​​ല​റ്റു​ക​ളാ​ണ്​ അ​വി​ശ്വ​സ​നീ​യ​മാ​യ ബേ​സ്​ ജം​പ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വാ​യു​വി​ൽ വ്യ​ത്യ​സ്ത പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച്​ ഒ​രു​ക്കി​യ ചാ​ട്ടം പാ​ര​ച്യൂ​ട്ടി​ൽ ബു​ർ​ജ്​ ഖ​ലീ​ഫ​ക്ക്​ സ​മീ​പ​ത്തെ ഫൗ​ണ്ട​നി​ൽ വ​ന്നി​റ​ങ്ങി​യാ​ണ്​ അ​വ​സാ​നി​പ്പി​ച്ച​ത്.

130ാം നി​ല​യി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച 12 മീ​റ്റ​ർ പ്ലാ​റ്റ്​​ഫോ​മി​ൽ​നി​ന്നാ​ണ്​ അ​ത്​​ല​റ്റു​ക​ൾ ചാ​ടി​യ​ത്. അ​തി സാ​ഹ​സി​ക​മാ​യ ഉ​ദ്യ​മ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. വി​ഡി​യോ ഒ​രു മ​ണി​ക്കൂ​റി​ന​കം 10 ല​ക്ഷം പേ​രാ​ണ്​ ശൈ​ഖ് ഹം​ദാ​ന്‍റെ അ​ക്കൗ​ണ്ടി​ൽ മാ​ത്രം ക​ണ്ട​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ദൃ​ശ്യ​ങ്ങ​ൾ പി​ന്നീ​ട്​ നി​ര​വ​ധി​പേ​ർ പ​ങ്കു​വെ​ച്ചു. ദു​ബൈ ഇ​ക്ക​ണോ​മി ആ​ൻ​ഡ് ടൂ​റി​സം വ​കു​പ്പ്, സ്കൈ​ഡൈ​വ് ദു​ബൈ, ഇ​മാ​ർ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ‘എ​ക്സ് ദു​ബൈ’​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‘എ​ക്സി​റ്റ്​ 139’ എ​ന്ന് ​പേ​രി​ട്ട ഈ ​പ​രി​പാ​ടി​യി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബേ​സ് ജം​പ​ർ​മാ​രാ​ണ്​ പ​​ങ്കെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HamdanUAE NewsViral VideoBurj Khalifa Jumping Video
News Summary - 31 athletes jumped from Burj Khalifa; Video got viral shared by Sheikh Hamdan
Next Story