32 വര്‍ഷം ഒരു കമ്പനിയില്‍; പോള്‍സണ്‍ ഇനി നാട്ടിലേക്ക്
text_fieldsറാസല്‍ഖൈമ: മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി കെ.പി. പോള്‍സണ്‍ നാട്ടിലേക്ക് മടങ്ങുന്നു. 1989ലാണ് സഹോദരെൻറ സഹായത്തോടെ പോൾസൺ റാസല്‍ഖൈമയില്‍ എത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തില്‍ റാസല്‍ഖൈമ എയര്‍പോര്‍ട്ടിലാണ് ഇറങ്ങിയത്. റാക് ദിഗ് ദാഗ െഡയറി ഫാമിലാണ് ജോലി തുടങ്ങിയത്. സുഹൃത്തുക്കള്‍ പലരും പുതിയ ലാവണങ്ങള്‍ തേടിയപ്പോഴും ദിഗ് ദാഗ വിടുന്നതിനെക്കുറിച്ച് ഇദ്ദേഹം ചിന്തിച്ചില്ല.
ഇപ്പോള്‍ പ്രായം 60. 32 വര്‍ഷം നീണ്ട ദിഗ് ദാഗ െഡയറി ഫാമിലെ സേവനം അവസാനിപ്പിക്കുകയാണ്.മാനേജ്മന്‍റെും സഹപ്രവര്‍ത്തകരും നല്‍കിയ സഹകരണത്തിന് നന്ദിയുണ്ടെന്നും സന്തോഷകരമായ ഓര്‍മകള്‍ മാത്രമാണ് ഗള്‍ഫ് ജീവിതം നല്‍കിയതെന്നും പോള്‍സണ്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ചാലക്കുടി മുരിങ്ങൂര്‍ കോഴിക്കാടന്‍ പൗലോസ് - ഏല്യ ദമ്പതികളുടെ മകനാണ്.
ഭാര്യ: ലിസി പോള്‍സണ്‍. മക്കള്‍: ലെവിന്‍ പോള്സണ്, മിസ്മറിയ പോള്സണ്. നാട്ടിലേക്ക് തിരിക്കുന്ന പോള്‍സണ് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.
ദിഗ് ദാഗയിലെ താമസസ്ഥലത്ത് നടന്ന ചടങ്ങില്‍ സുനില്‍കുമാര്‍, മധുസൂദനന്‍, ബാലു, ഹനീഫ, ഷാജി, ഷാജഹാന്‍, അസീസ്, ശംസുദ്ദീന്‍, ശിബു, സുബൈര്‍, സുനില്‍, അരുണ്‍, ആല്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.