സഹായവസ്തുക്കളുമായി 33 ട്രക്കുകള്‍ കൂടി ഗസ്സയിലെത്തി
text_fieldsഅബൂദബി: യു.എ.ഇയില്‍നിന്ന് അവശ്യവസ്തുക്കളുമായി ഈജിപ്തിലെ റഫ അതിര്‍ത്തി വഴി 33 ട്രക്കുകള്‍ കൂടി ഗസ്സ മുനമ്പിലെത്തി.
ഫലസ്തീനികള്‍ നേരിടുന്ന ദുരിതത്തിന് ആശ്വാസം പകരുന്നതിനുള്ള യു.എ.ഇയുടെ ഓപറേഷൻ ഷിവർലസ് നൈറ്റ്3 സംരംഭത്തിന്റെ ഭാഗമായാണ് അവശ്യവസ്തുക്കള്‍ ഗസ്സയിലേക്ക് അയച്ചത്.
ഭക്ഷ്യവസ്തുക്കള്‍, ശൈത്യകാല വസ്ത്രങ്ങള്‍, ഭക്ഷണപ്പൊതികള്‍, കുടിവെള്ള ടാങ്കുകള്‍, മാലിന്യ ടാങ്കുകള്‍, കുട്ടികള്‍ക്കുള്ള പോഷകാഹാര സപ്ലിമെന്റുകള്‍, ടെന്റുകള്‍ അടക്കം 352.6 ടണ്‍ അവശ്യവസ്തുക്കളാണ് ഫലസ്തീനികള്‍ക്ക് യു.എ.ഇ എത്തിച്ചു നല്‍കിയത്. ഇതോടെ അവശ്യവസ്തുക്കളുമായി യു.എ.ഇയില്‍നിന്ന് ഗസ്സ മുനമ്പിലെത്തിയ ട്രക്കുകളുടെ എണ്ണം 1243 ആയി ഉയര്‍ന്നു.
ദൗത്യത്തിന്റെ ഭാഗമായി 27,243 ടണ്‍ അവശ്യവസ്തുക്കളാണ് യു.എ.ഇ ഫലസ്തീനികള്‍ക്ക് നല്‍കിയത്.
ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും സഹായിക്കുന്നതിനുമായുള്ള സഹായ വിതരണം തുടരുമെന്ന് യു.എ.ഇ അറിയിച്ചു. യുദ്ധത്തിൽ പരിക്കേറ്റ ഫലസ്തീൻ പൗരന്മാർക്ക് യു.എ.ഇയിൽ ചികിത്സ ലഭ്യമാക്കുന്നത് തുടരുകയാണ്.
പരിക്കേറ്റവരേയും രോഗികളേയുമാണ് അബൂദബിയിൽ ഉൾപ്പെടെ ചികിത്സക്കായി എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.