റാസല്‍ഖൈമയില്‍ 368 തടവുകാര്‍ക്ക് മോചനം
text_fieldsറാസല്‍ഖൈമ: വിവിധ കുറ്റകൃത്യങ്ങളില്‍ റാക് ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന 368 പേരെ മോചിപ്പിക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ ഉത്തരവ്.
തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി കുടുംബത്തിനും സമൂഹത്തിനും സേവനം ചെയ്യുന്നവരായി ജീവിതം തുടരാന്‍ ഇവര്‍ക്ക് കഴിയട്ടെയെന്ന് ശൈഖ് സഊദ് ആശംസിച്ചു. റമദാനില്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് സന്തോഷകരമായ ജീവിതം നയിക്കാന്‍ തടവില്‍നിന്ന് മോചിപ്പിക്കപ്പെടുന്നവര്ക്കാകട്ടെയെന്ന് റാക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.