ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ ത്രീഡി പ്രിൻറ് എടുക്കാം
text_fieldsദുബൈ: കെട്ടിടനിർമാണത്തിലും വിവരസാേങ്കതിക മേഖലയിലുമെല്ലാം ത്രീഡി സാേങ്കതിക വി ദ്യ ഉപയോഗപ്പെടുത്തി ആഗോള ത്രീഡി ഹബ് ആയി മാറിക്കൊണ്ടിരിക്കുന്ന ദുബൈ അടുത്ത ചുവടു വെക്കുന്നത് കൂടുതൽ വിപ്ലവാത്മകമായാണ്. ആരോഗ്യ പരിരക്ഷാ മേഖലയിൽ, അതും ശസ്ത്ര ക്രിയകൾ ലളിതമാക്കുന്നതിനുവേണ്ടി. ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ ത്രീഡി പ്രിൻറ് തയാറാക്കുന്ന സാങ്കേതിക വിദ്യയാണ് സിൻടെറെക്സ് കമ്പനിയുടെ പിന്തുണയോടെ ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിലെ ലത്തീഫ, റാഷിദ്, ദുബൈ, ഹത്ത ആശുപത്രികളിൽ നടപ്പാക്കുന്നത്. രോഗിയുടെ ശരീരമാതൃക ഒരുക്കാൻ മെഡിക്കൽ പ്രഫഷനലുകൾക്ക് ഈ നൂതന സാങ്കേതിക വിദ്യ സഹായകമാകുമെന്ന് ഡി.എച്ച്.എ ഹെൽത്ത് ഇന്നൊവേഷൻ സെൻറർ ഡയറക്ടർ മായ് അൽ ദൊസാരി പറഞ്ഞു.
സി.ടി അല്ലെങ്കിൽ എം.ആർ.ഐ സ്കാനിൽനിന്ന് രോഗിയുടെ േഡറ്റ ശേഖരിച്ചാണ് ത്രീ ഡി പ്രിൻറിങ് ചെയ്യുന്നത്. ആദ്യം രോഗിയുടെ േഡറ്റ മെഡിക്കൽ ഇമേജ് സെഗ്മെൻറേഷൻ സോഫ്റ്റ്വെയറിലേക്ക് മാറ്റും. ഇത് ആവശ്യമുള്ള നിർദിഷ്ട ശരീരഘടനയെ വേർതിരിച്ചു കാണാൻ സഹായിക്കും. ഈ ഡിജിറ്റൽ മോഡൽ പിന്നീട് ത്രീഡി പ്രിൻറ് ചെയ്യാവുന്ന ഫയലാക്കി മാറ്റും. ലാബിലെ അത്യാധുനിക ത്രീഡി പ്രിൻററുകൾ ഉപയോഗിച്ച് അത് പ്രിൻറ് ചെയ്ത് എടുക്കാനുമാവും.
കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറക്കുന്നതിനും ഇൗ വിദ്യ സഹായിക്കുമെന്ന് ഡി.എച്ച്.എ മെഡിക്കൽ സപ്പോർട്ട് സർവിസസ്-നഴ്സിങ് സെക്ടർ സി.ഇ.ഒ ഡോ. ഫരീദ അൽ ഖാജ ചൂണ്ടിക്കാട്ടി. ഒാപറേഷൻ തിയറ്ററിൽ ചെലവഴിക്കുന്ന സമയം കുറക്കാനും സങ്കീർണതകൾ പരമാവധി ഇല്ലാതാക്കാനും ഇൗ സംവിധാനം പ്രയോജനപ്പെടുമെന്ന് സിൻടെറക്സ് എം.ഡി ജൂലിയൻ കാലാനൻ പറഞ്ഞു. റാഷിദ് ആശുപത്രിയിലെ കാർഡിയോളജി ടീം ഇൗ സൗകര്യം ഉപയോഗിച്ച് രോഗികളുടെ താടിയെല്ലിെൻറയും തലയോടിെൻറയും മാതൃകയും തയാറാക്കി. ഹത്ത ആശുപത്രിയിൽ പുനരധിവാസ ശസ്ത്രക്രിയകൾക്ക് മുന്നോടിയായി കാൽമുട്ടുകളും തോളുകളുമാണ് ത്രീഡി വിദ്യയിൽ പ്രിൻറ് ചെയ്ത് എടുത്ത് പരിശോധിച്ചത്. ഒരു ശസ്ത്രക്രിയക്ക് ശരാശരി 3,700 ഡോളറിലധികം പണവും 62 മിനിറ്റോളം സമയവും ലാഭിക്കാൻ കഴിയുമെന്ന് ജൂലിയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.