ലിവ മണൽപ്പരപ്പിൽ അറബ് കലകളുടെ മേളപ്പെരുക്കം
text_fieldsഅബൂദബി മണൽക്കാട്ടിലെ അനേകം വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്ന ലിവ ഫെസ്റ്റിവലിന് അരങ്ങൊരുങ്ങി. വിശാലമായ മണൽപ്പരപ്പിൽ സഞ്ചാരികളെ ആകർഷിക്കാൻ ഇക്കുറിയും വ്യത്യസ്തങ്ങളായ പരിപാടികളാണ് സജ്ജീകരിക്കുന്നത്. മൂന്നാമത് ലിവ അന്താരാഷ്ട്ര ഫെസ്റ്റിവലിന്റെ തിയ്യതി അബൂദബി സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് പ്രഖ്യാപിച്ചിരിക്കികയാണ്. ഡിസംബര്‍ 13 മുതല്‍ 2025 ജനുവരി നാല് വരെ അല്‍ ദഫ്റ റീജ്യനിലാണ് ലിവ അന്താരാഷ്ട്ര മേള നടക്കുക.
ലിവ സ്പോര്‍ട്സ് ക്ലബ്ബ്, അല്‍ ദഫ്റ മുനിസിപാലിറ്റി, അബൂദബി പൊലീസ്, അബൂദബി മീഡിയ നെറ്റ് വര്‍ക്ക്, മിറാല്‍ എന്നിവ സംയുക്തമായാണ് 23 ദിവസം നീണ്ടുനില്‍ക്കുന്ന മേള സംഘടിപ്പിക്കുന്നത്. ക്യാമ്പ് ചെയ്യാന്‍ താല്പര്യമുള്ളവര്, സാഹസിക പ്രേമികള്‍, പരമ്പരാഗത കായിക ഇനങ്ങള്‍, റേസിങ്, മോട്ടോര്‍സൈക്കിള്‍ മല്‍സരങ്ങള്‍ തുടങ്ങിയ ഇഷ്ടപ്പെടുന്നവര്‍ക്കും മേള മികച്ച അനുഭവം സമ്മാനിക്കും.
കരിമരുന്ന് പ്രകടനങ്ങള്‍, ലൈവ് സംഗീത പരിപാടികള്‍, മരുഭൂമിയിലെ വ്യത്യസ്തങ്ങളായ വിനോദപരിപാടികളും ഇവിടെയുണ്ടാവും. കരകൗശലവസ്തുക്കളുടെ വില്‍പ്പന, സര്‍ഗാത്മ ശില്‍പ്പശാലകള്‍, ഇമാറാത്തി ഉല്‍പ്പന്നങ്ങളുടെ വ്യാപാരം, കുട്ടികളുടെ കളിയിടങ്ങള്‍, വ്യത്യസ്ത രുചികളോടു കൂടിയ വിഭവങ്ങളുടെ വില്‍പ്പന, ആഡംബരവും അല്ലാത്തതുമായി മരുഭൂമിയിലെ ടെന്റ് താമസ സൗകര്യം തുടങ്ങിയ സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് മേളയില്‍ കാത്തിരിക്കുന്നത്.
കാറുകളുടെ പ്രദര്‍ശനം, മലകയറ്റ ചാംപ്യന്‍ഷിപ്പ്, ഫാല്കണ്റി, ഒട്ടകയോട്ട മല്‍സരം, കുതിരയോട്ടം, പ്രാവിനെ വെടിവയ്ക്കല്‍, അമ്പെയ്ത്ത് തുടങ്ങിയ പരിപാടികളും മേളയിലുണ്ട്. ശൈത്യകാല ആഘോഷങ്ങള്‍ അബൂദബിയില്‍ അരങ്ങുതകര്‍ക്കുന്ന അവസരം കൂടിയാണിത്. ലിവ വില്ലേജ് ഏരിയയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ സംഗീതപരിപാടികളും ഭക്ഷ്യവിഭവങ്ങളും വിനോദപരിപാടികളും ത്രില്ലര്‍ മോട്ടോര്‍സ്പോര്‍ട്സ് മല്‍സരങ്ങളുമൊക്കെ ഏറെ ആവേശകരമാണ്.
ഈ ഗണത്തില്‍പെടുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ലിവ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍. മേഖലയിലെ പ്രമുഖ ഗായകരായ ഖാലിദ് അല്‍ മുല്ല, ഹമദ് അല്‍ അമേരി, അബാദി അല്‍ ജോഹര്‍, മുര്തിഫ് അല്‍ മുത്രഫ്, ഈദ അല്‍ മെന്‍ഹാലി തുടങ്ങിയവരുടെ സാന്നിധ്യവും പ്രത്യേകതയാണ്. മോട്ടോര്‍സ്പോര്‍ട്സ് മല്‍സരങ്ങളിലെ ജേതാക്കള്‍ക്ക് ഫെസ്റ്റിവലിലെ പ്രധാന സ്റ്റേജില്‍ സമ്മാനം നല്‍കും. 50 ഡിഗ്രി ചരിഞ്ഞ മണല്ക്കൂനകളില് കയറാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.