ഷാർജയിൽ സ്കൂൾ ബസിനെ മറികടന്ന 40 ഡ്രൈവർമാർക്ക് പിഴ
text_fieldsഷാർജ: കഴിഞ്ഞ വർഷം സ്കൂൾ ബസുകളുടെ ‘സ്റ്റോപ്’ സിഗ്നൽ അവഗണിച്ച് വാഹനമോടിച്ച 40 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി ഷാർജ പൊലീസ് അറിയിച്ചു. സ്കൂൾ ബസുകൾ സ്റ്റോപ് സിഗ്നൽ കാണിച്ച് നിർത്തിയാൽ ഇരു ഭാഗത്തുനിന്നുള്ള വാഹനങ്ങൾ അഞ്ചു മീറ്ററെങ്കിലും അകലത്തിൽ നിർത്തണമെന്നാണ് നിയമം.
ഇത് ലംഘിച്ചവർക്കാണ് പിഴ ചുമത്തിയതെന്ന് ഷാർജ പൊലീസ് ട്രാഫിക് അവയർനസ് ആൻഡ് മീഡിയ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സഊദ് അൽ ശൈബ പറഞ്ഞു.യു.എ.ഇ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് സ്കൂൾ ബസുകളെ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയൻറും ചുമത്തും.
സ്കൂൾ ബസ് ഡ്രൈവർമാർ വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ബസിൽ സ്റ്റോപ് അടയാളം പ്രദർശിപ്പിക്കണം. സ്കൂൾ ബസിൽ സ്റ്റോപ് അടയാളം പ്രദർശിപ്പിക്കാതിരുന്നാൽ 500 ദിർഹവും ആറ് ബ്ലാക്ക് പോയൻറുമാണ് പിഴ.വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് കർശന നിയമം നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ഇത് കർശനമായി എമിറേറ്റിൽ നടപ്പാക്കിയതായി അധികൃതർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.