414 ഗതാഗത നിയമലംഘനങ്ങൾ; 2.47 ലക്ഷം ദിർഹം പിഴ: ഒടുവിൽ അജ്മാനിൽ യുവതി പിടിയിലായി
text_fieldsഅജ്മാന്: വാഹനവുമായി റോഡിലിറങ്ങിയാൽ ഗതാഗത നിയമലംഘനം 'ഹോബി'യാക്കിയ യുവതി ഒടുവിൽ പൊലീസ് പിടിയിലായി. മൂന്ന് വർഷത്തിനിടെ 414 ഗതാഗത കുറ്റകൃത്യങ്ങൾ നടത്തി യുവതിയെ അജ്മാൻ പൊലീസാണ് പിടികൂടിയത്. ഇതുവരെയായി 2,47,000 ദിർഹം പിഴ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ് യുവതി നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് വർഷത്തെ കാലയളവിൽ ആഴ്ചയിൽ നാലു ലംഘനങ്ങൾവരെ മുപ്പതുകാരിയായ അറബ് യുവതി നടത്തിയിട്ടുണ്ട്. കൂടുതലും അമിതവേഗത്തിൽ വാഹനമോടിച്ചുവെന്ന കുറ്റകൃത്യങ്ങളാണ് നടത്തിയിട്ടുള്ളത്. പിഴത്തുക പൂർണമായി ആറു മാസത്തിനകം അടക്കാത്തപക്ഷം വാഹനം ലേലം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. റോഡുകളിലെ അപകടങ്ങൾക്ക് ഏറ്റവും പ്രധാന കാരണം അമിത വേഗതയാണെന്ന് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ കൺട്രോൾ വിഭാഗം മേധാവി മേജര്‍ റാഷിദ് ഹാമിദ് ബിന്‍ ഹിന്ദി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.