43 വര്‍ഷ പ്രവാസം; അബ്ദുല്‍ റസാക്ക് കല്‍ബയോടു വിടപറയുന്നു
text_fieldsഫുജൈറ: 43 വര്‍ഷത്തിനുശേഷം പ്രവാസ ജീവിതത്തോട് വിടപറയുകയാണ് തൃശൂര്‍ കരുവന്നൂര്‍ സ്വദേശി അബ്ദുല്‍ റസാക്ക്. 1977ല്‍ കല്‍ബ മുനിസിപ്പാലിറ്റിയില്‍ സര്‍വേ വകുപ്പിലാണ് ജോലിയിൽ പ്രവേശിച്ചത്.
ഉച്ചവരെയുള്ള ജോലി സമയത്തിനുശേഷം കിട്ടുന്ന സമയം കൂട്ടുകാരുമൊത്ത് ബാഡ്മിൻറൺ കളിയില്‍ മുഴുകുന്ന സമയത്താണ് ഒരു ക്ലബ് തുടങ്ങണമെന്ന ആശയം മനസ്സിലുദിച്ച് അതിനായി പ്രവർത്തനം തുടങ്ങിയത്. തുടർന്നാണ് 1987ല്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ക്ലബ് യാഥാര്‍ഥ്യമായത്. ക്ലബില്‍ കോണ്‍സുലര്‍ സേവനങ്ങള്‍ തുടങ്ങാനുള്ള അനുവാദവും ഇന്ത്യന്‍ എംബസിയില്‍നിന്ന് ലഭിച്ചതോടെ കല്‍ബയിലും സമീപ പ്രദേശത്തുള്ളവരുമായ ഇന്ത്യക്കാര്‍ക്ക് വലിയ ഉപകാരമായി.
ക്ലബിെൻറ രൂപവത്കരണത്തില്‍ പങ്കാളിയാവാന്‍ സാധിച്ചുവെന്നത് വളരെ അഭിമാനത്തോടെയാണ് റസാക്ക് ഓര്‍ക്കുന്നത്. ബി.എന്‍. നാരായണന്, ആര്.കെ. സൈദ്, രാമചന്ദ്രന്, കെ.പി. പിള്ള എന്നിവരുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനമാണ് ക്ലബ് എന്ന സ്വപ്നം സാധ്യമായത്. ക്ലബിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി, കരുവന്നൂര്‍ മഹല്ല് അസോസിയേഷന് എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു.
ജാതിമത ഭേദമന്യേ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന റസാക്ക് ഇവിടത്തെ സ്വദേശികളും വിദേശികളുമായ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും ലഭിച്ച സഹായ സഹകരണങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് സ്വദേശമായ കരുവന്നൂരിലേക്ക് മടങ്ങുന്നത്. സുഹറയാണ് ഭാര്യ. എം.ബി.എ ബിരുദധാരിയായ മകന് അദീബ് അബ്ദുല്‍ റസാക്ക് കല്‍ബയില്‍ തന്നെ ബിസിനസ് ചെയ്യുന്നു. വിവാഹിതയായ മകള്‍ അദീന നിദാന് കുടുംബമൊത്ത് ദുബൈയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.