ഫിറ്റ്നസിലെ 5 മിഥ്യാധാരണകൾ
text_fieldsതെറ്റിദ്ധാരണകളുടെ ലോകമാണ് ഫിറ്റ്നസ്. നേരിട്ടുള്ള അറിവിനേക്കാൾ കേട്ടറിവുകളും സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളുമാണ് തെറ്റിദ്ധാരണകൾക്കിടയാക്കുന്നത്. ഫിറ്റ്നസിലെ അഞ്ച് പ്രധാന തെറ്റിദ്ധാരണകളെ കുറിച്ച് പറയാം.
1. ഉയരം കുറയുമോ
ജിമ്മിൽ പോകുന്നവരുടെ ഉയരം കുറയുമെന്നാണ് ഒരു പ്രചാരണം. ശാസ്ത്രീയമായി ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രചാരണം എവിടെ നിന്ന് വന്നു എന്നറിയില്ല. അതേസമയം, ജിമ്മിലെ പരിശീലനം മൂലം ഉയരം കൂടാൻ സാധ്യതയുമുണ്ട്. വെയ്റ്റ് ട്രെയിനിങ് വഴി ശരീരത്തിെൻറ ഫിറ്റ്നസിലുണ്ടാകുന്ന മാറ്റങ്ങൾ ഉയരം കൂടാൻ ഇടയാക്കിയേക്കാം. എന്നാൽ, ഇതൊരു സാധ്യത മാത്രമാണ്. ഒാരോരുത്തരുടെയും ശരീര ഘടന അനുസരിച്ചാണ് ഉയരം വിത്യാസപ്പെടുന്നത്. കൃത്യമായ ഗൈഡൻസ് ഇല്ലാതെ വെയ്റ്റ് ട്രെയിനിങ് അരുത്. പരിക്കേൽക്കാൻ സാധ്യതയുണ്ട്.
2. വ്യായാമ സമയം:
രാവിലെ മാത്രമെ വ്യായാമം ചെയ്യാവൂ എന്നൊരു തെറ്റിദ്ധാരണയുണ്ട്. വ്യായാമത്തിന് പ്രത്യേക സമയമില്ല. രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയുമെല്ലാം ചെയ്യാം. രാവിലെ ജോലിക്ക് പോകുന്നവർ ഉച്ചക്ക് ശേഷമോ വൈകുന്നേരമോ വ്യായാമത്തിലേർപെടുന്നതാവും ഉചിതം. രാവിലെയാണെങ്കിൽ കൂടുതൽ ഫ്രഷ്നസ് കിട്ടും. പ്രതിരോധ ശേഷി കൂടാനും മെറ്റബോളിസം റേറ്റ് കൂട്ടാനും രാവിലെയുള്ള വ്യായാമമാണ് ഉപകരിക്കുക.
3. ഉറക്കം നഷ്ടമാകുമോ:
രാത്രിയിൽ വ്യായാമം ചെയ്താൽ ഉറക്കം നഷ്ടമാകുമെന്നതും തെറ്റായധാരണയാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, വ്യായാമവും കുളിയും കഴിഞ്ഞ് കിടന്നാൽ നല്ല ഉറക്കം കിട്ടുമെന്നാണ് സ്വന്തം അനുഭവം.
4. നടത്തം കൊണ്ട് ഫാറ്റ് കുറയുമോ:
കാർഡിയോ (സാധാരണ നടത്തം, ട്രഡ്മില്ലിലൂടെ നടത്തം) കൂടുതൽ ചെയ്താൽ ബെല്ലി ഫാറ്റും ഫാറ്റും കുറയും എന്നത് തെറ്റിദ്ധാരണയാണ്. കാർഡിയോ എന്നത് ഹൃദയത്തെ കരുത്താർജിപ്പിക്കാൻ സഹായിക്കും. എന്നാൽ, ഫാറ്റ് കുറയില്ല. നടത്തം മാത്രം കൊണ്ട് ശരീരത്തിെൻറ പ്രത്യേക ഭാഗത്തു നിന്ന് ഫാറ്റ് ബേണാവില്ല. എന്നാൽ, കാർഡിയോ ചെയ്യുന്നതിനൊപ്പം ഭക്ഷണ ക്രമീകരണം നടത്തിയാൽ ഫാറ്റ് കുറയും. ചിട്ടയായ ആഹാര ക്രമത്തിലൂടെ വേണം ഏത് എക്സർസൈസും ചെയ്യാൻ.
ജിംനേഷ്യത്തിൽ പോയാൽ ഫാറ്റ് കുറയില്ല എന്നതും തെറ്റിദ്ധാരണയാണ്. കൃത്യമായ ഗൈഡൻസിലൂടെ വെയ്റ്റ് ട്രെയിനിങ് നടത്തിയാൽ ഫാറ്റ് കുറയുന്നതിനൊപ്പം മികച്ച ശരീരവും കെട്ടിപ്പടുക്കാം. എന്നാൽ, അനാവശ്യമായി കൂടുതൽ ഭാരമെടുത്താൽ പരിക്കേൽക്കാനും ഇടയാക്കും.
5. കൂടുതൽ വ്യായാമം ചെയ്താൽ വേഗത്തിൽ ഫലമുണ്ടാകുമോ ?
പെട്ടന്ന് ശരീരം മെച്ചെപ്പെടുത്താൻ കൂടുതൽ വ്യായാമം ചെയ്യുന്നവരുണ്ട്. ഇത് ശരിയായ രീതിയല്ല. അനാവശ്യമായി കൂടുതൽ വ്യായമം ചെയ്യുന്നത് പരിക്കുണ്ടാക്കാനാണ് സാധ്യത. അതുവഴി വ്യായാമം മുടങ്ങുകയും ചെയ്യും. എന്താണ് ലക്ഷ്യമെന്ന് നിശ്ചയിച്ച ശേഷം കൃത്യമായ പ്ലാനിങോടെ, ട്രെയിനറുടെ ഉപദേശത്തിനനുസരിച്ച് വ്യായാമം ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.