50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും -അലീഷ മൂപ്പൻ
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സ് ആരംഭിച്ച ‘ഹാർട്ട് ടു ഹാർട്ട് കെയേഴ്സ് 2024’ന്റെ ഭാഗമായി നിരാലംബരായ 50 കുട്ടികൾക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് അറിയിച്ചു.
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള നിരാലംബരായ കുട്ടികളുടെ ജീവന് രക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഹാർട്ട് ടു ഹാർട്ട് കെയേഴ്സ് സംരംഭം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ ആഗോള തലത്തിൽ 23,000ത്തിലധികം രജിസ്ട്രേഷനാണ് ഹാർട്ട് ടു ഹാർട്ട് കെയേഴ്സ് സംരംഭത്തിന് ലഭിച്ചത്.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ മൂന്നുവരെ നീണ്ട പദ്ധതിയുടെ നാലാം പതിപ്പ് വിജയകരമായി സംഘടിപ്പിച്ചു. നവംബര്‍ മൂന്നിന് വൈകീട്ട് സഅബീല്‍ പാര്‍ക്കില്‍ 3000ത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് ഒരുമിച്ചു കൂടിയത്. ഇവർ 10,000 ചുവടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ മെഗാ വാക് ആഘോഷവും സംഘടിപ്പിച്ചു.
സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദുബൈ അല്‍ റിഫ പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗാലിബ് അല്‍ ഗഫ്ലിയും പദയാത്ര നയിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍-ഇന്ത്യയുടെ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീനും ചേര്‍ന്ന് മെഗാ വാക് ഫ്ലാഗ് ഓഫ് ചെയ്തു.
ദുബൈയിലെയും നോര്‍ത്തേണ്‍ എമിറേറ്റിലെയും റിപ്പബ്ലിക് ഓഫ് സുഡാന് കോണ്‍സല്‍ ജനറല്‍ സാഹിര്‍ അബ്ദുല്ഫാദില് അഗാബ് പരിപാടി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.