Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​യി​ൽ പോ​ളി​യോ ...

ഗ​സ്സ​യി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ന്​ 50ല​ക്ഷം ഡോ​ള​ർ

text_fields
bookmark_border
Polio vaccination
cancel

ദു​ബൈ: യു​ദ്ധ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന ഗ​സ്സ​യി​ൽ അ​ടി​യ​ന്തി​ര പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​നി​നാ​യി​ 50ല​ക്ഷം ഡോ​ള​ർ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. പ്ര​ദേ​ശ​ത്ത്​ പോ​ളി​യോ വീ​ണ്ടും ഉ​യ​ർ​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഫ​ല​സ്തീ​നി ജ​ന​ത​ക്ക്, പ്ര​ത്യേ​കി​ച്ച്​ കു​ട്ടി​ക​ൾ​ക്ക്​ യു.​എ.​ഇ ന​ൽ​കി​വ​രു​ന്ന സ​ഹാ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്ന നി​ല​യി​ലാ​ണ്​ കാ​മ്പ​യി​നി​ന്​ ഫ​ണ്ട്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ആ​ഗ​സ്റ്റ് 23ന് ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഗ​സ്സ​യി​ൽ ഒ​രു കു​ട്ടി​ക്കെ​ങ്കി​ലും ടൈ​പ്പ് 2 പോ​ളി​യോ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 25 വ​ർ​ഷ​ത്തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​ന്ന്​ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, യൂ​നി​സെ​ഫ്, എ.​എ​ൻ.​ആ​ർ.​ഒ.​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ്ര​ദേ​ശ​ത്ത്​ ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ, വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി​യി​ൽ ഗ​സ്സ​യി​ലെ 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 6,40,000-ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ര​ണ്ട് ഡോ​സ് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കും. ഞാ​യ​റാ​ഴ്‌​ച മ​ധ്യ ഗ​സ്സ​യി​ൽ തു​ട​ങ്ങി സൗ​ത്തി​ലേ​ക്കും പി​ന്നീ​ട് വ​ട​ക്ക​ൻ ഗാ​സ​യി​ലേ​ക്കും എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ക്കു​ക. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന്​ നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ കാ​മ്പ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ഇ​ട​വേ​ള​ക​ളു​ണ്ടാ​കും.

ഗ​സ്സ​യി​ൽ യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ ആ​രം​ഭി​ച്ച ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി​യി​ൽ 1,263 സ​ർ​ജ​റി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച ഓ​പ്പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്-3​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഈ​ജി​പ്തി​ലെ അ​ൽ ആ​രി​ഷി​ൽ ഫ്ലോ​ട്ടി​ങ്​ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഗ​സ്സ​യി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​ത്​ മു​ത​ൽ വി​വി​ധ ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ൾ യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി സ്ഥാ​പി​ച്ച്​ ചി​കി​ൽ​സ ന​ൽ​കു​ന്ന​തും തു​ട​രു​ന്നു​ണ്ട്. ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് നി​ര​വ​ധി ത​വ​ണ​ക​ളി​ലാ​യി ഭ​ക്ഷ​ണം അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. ദൈം​ദി​നാ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ കൂ​ടു​ത​ലാ​യും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaWHOPolio vaccination
News Summary - 50 lakhs dolar for Polio vaccination in Gaza
Next Story