യു.എ.ഇയിൽ കോവിഡ് കാലത്തെ പിഴകൾക്ക് 50 ശതമാനം ഇളവ്
text_fieldsദുബൈ: കോവിഡ് രൂക്ഷമായ കാലത്ത് ഏർപെടുത്തിയ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ച് യു.എ.ഇ. ബുധനാഴ്ച മുതൽ രണ്ട് മാസത്തിനുള്ളിൽ പിഴ അടക്കുന്നവർക്കാണ് ഇളവ്. ആഭ്യന്തര മന്ത്രാലയം, പൊലീസ് എന്നിവയുടെ വെബ്സൈറ്റോ ആപ്പോ വഴി പിഴ അടക്കാമെന്ന് ദുരന്ത നിവാരണ സമിതി ഓഫിസ് അറിയിച്ചു.
കോവിഡ് രൂക്ഷമായ കാലത്ത് യു.എ.ഇയിൽ വിവിധ നിബന്ധനകൾ ഏർപെടുത്തിയിരുന്നു. കോവിഡ് കുറഞ്ഞപ്പോൾ ഇവ ഒഴിവാക്കുകയും ചെയ്തു. എന്നാൽ, പഴയ കാലത്തെ പിഴകൾ പലരും ഇനിയും അടച്ചിട്ടില്ല. ഇത് മൂലം യാത്രകൾ പോലും മുടങ്ങുന്നവരുണ്ട്. ഇവർക്ക് ഉപകാരപ്രദമാണ് പുതിയ നിർദേശം.
മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹമായിരുന്നു പിഴ. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കും 20,000 ദിർഹമായിരുന്നു പിഴ. കൂട്ടം ചേരുന്നവർ, വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നവർ, അനുമതിയില്ലാതെ പുറത്തിറങ്ങുന്നവർ, ക്വാറന്‍റീനിൽ കഴിയാത്തവർ, രോഗം മറച്ചുവെക്കുന്നവർ, വാഹനത്തിൽ കൂടുതൽ ആളെ കയറ്റുന്നവർ, പി.സി.ആർ പരിശോധന നടത്താത്തവർ തുടങ്ങിയ കേസുകൾക്ക് വൻ തുക പിഴ അടക്കേണ്ടി വന്നിരുന്നു. മലയാളികൾ അടക്കമുള്ളവർക്ക് പിഴയിട്ടിരുന്നു. ഭൂരിപക്ഷം പേരും പിഴ അടച്ചിരുന്നെങ്കിലും ഇനിയും അടക്കാത്തവരുണ്ട്. ഇവർക്ക് ആശ്വാസമാണ് പുതിയ നിർദേശം. പഴയ നിബന്ധനകളെല്ലാം ഘട്ടം ഘട്ടമായി യു.എ.ഇ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.