ഫുജൈറയിലും 50 ശതമാനം ഗതാഗതപ്പിഴ ഇളവ്
text_fieldsഫുജൈറ: അജ്മാനും ഉമ്മുൽ ഖുവൈനും പിന്നാലെ ഗതാഗതപ്പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഫുജൈറ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 50 ശതമാനം ഇളവാണ് ഫുജൈറ പ്രഖ്യാപിച്ചത്. നവംബർ 26നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. നവംബർ 29 മുതൽ രണ്ടു മാസം വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം. എന്നാൽ, ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഒക്ടോബർ 31നു മുമ്പ് ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽ ഖുവൈനിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നു മുതൽ 2023 ജനുവരി ആറു വരെ ഇളവ് പ്രയോജനപ്പെടുത്താം. നവംബർ 11നു മുമ്പ് ലഭിച്ച പിഴകൾക്കാണ് അജ്മാനിൽ ഇളവ്. 2023 ജനുവരി ആറു വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.