ഗോൾഡൻ വിസയിൽ 52 ശതമാനം വർധന
text_fieldsദുബൈ: ആറ് മാസത്തിനിടെ ദുബൈയിൽ ഗോൾഡൻ വിസ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യപകുതിയിൽ 52 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘തുറമുഖ നയങ്ങളുടെ ഭാവി’ വിഷയത്തിൽ ദുബൈയിൽ നടക്കുന്ന ആഗോള സമ്മേളനത്തിന്റെ വിശദാംശങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു ജി.ഡി.ആർ.എഫ്.എ.
ഈ വർഷം ദുബൈയിലെ റെസിഡൻസ് വിസയുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെസിഡൻസ് വിസയിൽ 63 ശതമാനം വർധനവാണ് ഉണ്ടായത്. ടൂറിസം വിസയുടെ എണ്ണത്തിൽ 21 ശതമാനവും വർധന രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദുബൈ ആതിഥേയത്വം വഹിക്കുന്ന ആഗോളസമ്മേളനം അതിർത്തി തുറമുഖ നിയന്ത്രണരംഗത്ത് പ്രവർത്തിക്കുന്ന ആഗോള വിദഗ്ധർക്കിടയിലെ ആശയങ്ങളും അനുഭവങ്ങളും പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന പ്ലാറ്റ്ഫോം എന്ന നിലയിൽ ഭാവിയിലെ സഞ്ചാരവഴികളെ കുറിച്ച് ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.