സന്ദർശകരെ മാടിവിളിച്ച് റാസൽഖൈമ, ആറുമാസത്തിൽ ആറുലക്ഷം സന്ദര്‍ശകര്‍
text_fieldsറാസല്‍ഖൈമ: ഈ വർഷം ആദ്യ പകുതിയില്‍ എമിറേറ്റിൽ റെക്കോഡ് സന്ദര്‍ശകരെ സ്വീകരിച്ചതായി അധികൃതര്‍. ആറു ലക്ഷം സന്ദര്‍ശകരാണ് ആദ്യ ആറു മാസങ്ങളില്‍ റാസല്‍ഖൈമ സന്ദര്‍ശിച്ചത്. ഇതില്‍ 60 ശതമാനവും വിദേശികളായിരുന്നുവെന്നത് കോവിഡിനുശേഷം വിനോദ സഞ്ചാര മേഖല പൂര്‍വസ്ഥിതി കൈവരിക്കുന്നതിന് തെളിവാണെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ) ചീഫ് എക്സിക്യൂട്ടിവ് റാക്കി ഫിലിപ്സ് പറഞ്ഞു.
ഹജ്ര് പര്‍വതനിരകള്‍, മണല്‍ നിറഞ്ഞ തീരപ്രദേശങ്ങള്‍, സമൃദ്ധമായ കണ്ടല്‍ക്കാടുകള്‍ എന്നിവയാല്‍ സമ്പന്നമാണ് റാസല്‍ഖൈമ. ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്ലൈന്‍, യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജബല്‍ ജെയ്സിലെ 1,934 മീറ്റര്‍ ഉയരത്തില്‍ ക്ലിഫ്സൈഡ് സാഹസിക യാത്രകള്‍ എന്നിവ സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 2023 റാസല്‍ഖൈമ ടൂറിസത്തിന് ഏറ്റവും മികച്ച വര്‍ഷമായി മാറുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.