ലിബിയക്ക് 622 ടൺ സഹായങ്ങൾ കൂടി
text_fieldsദുബൈ: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ലിബിയൻ ജനതക്ക് കൂടുതൽ സഹായങ്ങൾ എത്തിച്ച് യു.എ.ഇ. മരുന്നും ആരോഗ്യസംരക്ഷണ വസ്തുക്കളും ഉൾപ്പെടെ 622 ടൺ സഹായങ്ങളാണ് പ്രത്യേക എയർ ബ്രിഡ്ജ് വഴി ലിബിയയിൽ എത്തിച്ചത്. 28 എയർക്രാഫ്റ്റുകളിലായി ദർന ഉൾപ്പെടെ പ്രളയബാധിത പ്രദേശങ്ങളിൽ ഇവ വിതരണം ചെയ്തു.
എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ മാനുഷിക-ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഹായവിതരണം. പ്രളയത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പകർച്ചവ്യാധികൾ തടയാനുള്ള വസ്തുക്കളാണ് കൂടതലായി ഉൾപ്പെടുത്തിയത്. കൂടാതെ ഷെൽട്ടറുകൾ, ഭക്ഷ്യവസ്തുക്കൾ, ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയും എത്തിച്ചു. ഈ മാസം പത്തിന് ഉണ്ടായ കൊടുങ്കാറ്റും പേമാരിയും മൂലം കടുത്ത ആൾനാശമാണ് ലിബിയിൽ ഉണ്ടായത്. 4,000ത്തിനും 11,000ത്തിനും ഇടയിൽ ആളുകൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഒമ്പത് ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചതായി യു.എന്നും റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ യു.എ.ഇ മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രത്യേക വൈദഗ്ധ്യം നേടിയ 26 അംഗ ടീമിനെ ലിബിയയിലേക്ക് അയച്ചിരുന്നു. ഇവർ പ്രവർത്തനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.