അജ്മാനിലെ അബ്ര ഉപയോഗപ്പെടുത്തിയത് 63,000 പേര്‍
text_fieldsഅജ്മാന്‍: 2022ൽ അജ്മാനിലെ അബ്ര ഉപയോഗപ്പെടുത്തിയത് 63,000 പേര്‍. 6,499 യാത്രകളിലൂടെ ഉപയോക്താക്കളുടെ എണ്ണം 63,658 ആയതായി എമിറേറ്റിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. റാഷിദിയ മേഖലയിൽ അജ്മാൻ മത്സ്യ മാർക്കറ്റിന് സമീപം, മുഷൈരിഫ് ഏരിയയിലെ അൽ സഫിയ സ്റ്റേഷൻ, അജ്മാൻ ഫിഷർമെൻ അസോസിയേഷൻ കൗൺസിൽ, അജ്മാൻ കോർണിഷിനടുത്തുള്ള മറീന സ്റ്റേഷൻ എന്നിവിടങ്ങളിലാണ് അബ്ര പ്രവര്‍ത്തിക്കുന്നത്. സഫിയ സ്റ്റേഷനില്‍ നിന്ന് ശനി മുതൽ വെള്ളി വരെ രാവിലെ ആറ് മുതൽ രാത്രി 10 വരെയും മറീന സ്റ്റേഷനില്‍ നിന്ന് ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയുമാണ് അബ്ര പ്രവര്‍ത്തിക്കുന്നത്.
ഒരു യാത്രക്കാരന് അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്. നാല് യാത്രക്കാർക്ക് തനിച്ച് അര മണിക്കൂർ യാത്രയ്ക്ക് 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് നാല് യാത്രക്കാർക്ക് മാത്രം 100 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നാല് യാത്രക്കാർക്ക് ഒന്നര മണിക്കൂർ യാത്ര ചെയ്യാൻ മാത്രം 150 ദിർഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.