ആറുമാസത്തിനിടെ ദീവയിൽ 67 ലക്ഷം ഡിജിറ്റൽ ഇടപാട്
text_fieldsദുബൈ: ഈ വർഷം ആദ്യ പകുതിയിൽ 67 ലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടന്നതായി ദുബൈ ഇലിക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 11 ശതമാനമാണ് ഡിജിറ്റൽ ഇടപാടുകളിലെ വർധന. 2023ന്റെ വർഷം ആദ്യ പകുതിയിൽ 60 ലക്ഷമായിരുന്നു ദീവയുടെ ഡിജിറ്റൽ ഇടപാട്. ഇത്തവണ നടത്തിയ 67 ലക്ഷം ഡിജിറ്റൽ ഇടപാടിൽ 11 ലക്ഷം ദീവയുടെ വെബ്സൈറ്റ് വഴിയാണ്.
22 ലക്ഷം ഇടപാട് സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും 33 ലക്ഷം ഇടപാട് ദീവയുടെ പങ്കാളികളുമായി ചേർന്നുള്ള വിത്യസ്ത ഡിജിറ്റൽ ചാനലുകൾ വഴിയുമാണ്. 2023 അവസാനത്തോടെ 65 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 90ലധികം പദ്ധതികളുടെ ഡിജിറ്റൽ സംയോജനത്തോടൊപ്പം, ദീവയുടെ നൂതന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഉപഭോക്തൃ സേവനങ്ങൾ സ്മാർട്ട് സംവിധാനത്തിലേക്ക് മാറുന്നത് 99.2 ശതമാനമായി ഉയർത്താൻ സഹായിച്ചതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനും അവർക്ക് മികച്ച സേവന അനുഭവങ്ങൾ സമ്മാനിക്കുന്നതിനുമായി യു.എ.ഇ ഡിജിറ്റൽ ഗവൺമെന്റ് സ്ട്രാറ്റജി 2025, സർവിസസ് 360 നയങ്ങൾ എന്നിവ ദീവ ഏറ്റെടുത്തു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വെബ്സൈറ്റ്, സ്മാർട്ട് ആപ് എന്നിവ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെയാണ് ദീവയുടെ സേവനങ്ങൾ നൽകുന്നത്. ഇത് തടസ്സമില്ലാത്ത സേവനങ്ങൾ നൽകാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.