Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രി​യേ​റ്റി​വ് കെ​യ​ർ...

ക്രി​യേ​റ്റി​വ് കെ​യ​ർ ഡി​പ്ലോ​മ​യു​ടെ ഏ​ഴാ​മ​ത് പ​തി​പ്പ് ആ​രം​ഭി​ച്ചു

text_fields
bookmark_border
ക്രി​യേ​റ്റി​വ് കെ​യ​ർ ഡി​പ്ലോ​മ​
cancel
camera_alt

ഇ​മി​ഗ്രേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക്രി​യേ​റ്റി​വ് കെ​യ​ർ ഡി​പ്ലോ​മ​യു​ടെ ഏ​ഴാ​മ​ത് പ​തി​പ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ക്രി​യേ​റ്റി​വ് കെ​യ​ർ ഡി​പ്ലോ​മ​യു​ടെ ഏ​ഴാ​മ​ത് പ​തി​പ്പി​ന്​ തു​ട​ക്ക​മി​ട്ട്​ ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്. അ​ബൂ​ദ​ബി പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചും ചി​ല യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ന​ട​ത്തു​ന്ന കോ​ഴ്​​സി​ൽ 45 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്​.

യോ​ഗ്യ​ത, സ്ഥാ​പ​നം, പ്രോ​ജ​ക്ടു​ക​ൾ എ​ന്നി​ങ്ങ​നെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്​ കോ​ഴ്സു​ക​ൾ ന​ട​ത്തു​ക. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ച്ച് ന​വീ​ക​ര​ണ​ത്തി​ലും സു​സ്ഥി​ര വി​ക​സ​ന​ത്തി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യം.

ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പി​ൽ സ​ർ​ഗാ​ത്മ​ക​ത​യും നൂ​ത​ന​ത്വ​വു​മു​ള്ള തൊ​ഴി​ൽ സം​സ്‌​കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ഡി​പ്ലോ​മ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ സ​പ്പോ​ർ​ട്ട് സെ​ക്ട​റി​ന്‍റെ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​സ്സ​മ​ദ് ഹ​സ​ൻ സു​ലൈ​മാ​ൻ പ​റ​ഞ്ഞു. വി​വി​ധ പ​തി​പ്പു​ക​ൾ ന​വീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ളാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭാ​വി​യി​ലേ​ക്കു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണം, സ​ർ​ഗാ​ത്മ​ക​വും വി​മ​ർ​ശ​നാ​ത്മ​ക​വു​മാ​യ ചി​ന്ത​ക​ൾ, ആ​സൂ​ത്ര​ണം എ​ന്നി​വ കോ​ഴ്‌​സി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. പ​ഠ​ന​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും വി​ദ​ഗ്ധ​രും അ​ക്കാ​ദ​മി​ക ഉ​പ​ദേ​ശ​ക​രും പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​ശ​യ​ങ്ങ​ളെ നൂ​ത​ന മാ​തൃ​ക​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ഠ​ന​വും ഭാ​വി പ്രോ​ജ​ക്ടു​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വു​മു​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - 7th Edition of Creative Care Diploma Launched
Next Story