മെന മേഖലയിലെ 81 ശതമാനം വനിത സംരംഭകരും 'ഡിജിറ്റൽ'
text_fieldsദുബൈ: മിഡ്ൽ ഇൗസ്റ്റ്, ആഫ്രിക്ക മേഖലയിലെ 81 ശതമാനം വനിത സംരംഭകരും അവരുടെ ബിസിനസിൽ ആധുനീക സാേങ്കതിക വിദ്യകൾ ഉപയോഗിക്കുന്നതായി സർവേ. മാസ്റ്റർകാർഡ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, പുരുഷൻ സംരംഭകരിൽ 68 ശതമാനമാണ് ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തുന്നതെന്നും സർവേയിൽ പറയുന്നു.
71 ശതമാനം വനിത സംഭരംകരും സോഷ്യൽ മീഡിയയെ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. 57 ശതമാനം പേർക്കും സ്വന്തമായി കമ്പനി വെബ്സൈറ്റുണ്ട്. ആഗോള തലത്തിൽ സംരംഭകത്വ മേഖലയിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾ നിരവധിയുണ്ടെങ്കിലും ബാങ്ക് ഫിനാൻസ് ഉപയോഗിക്കുന്നവർ രണ്ട് മുതൽ പത്ത് ശതമാനം മാത്രമാണ്. ഫിനാൻഷ്യൽ മാർക്കറ്റിലെ ലിംഗവിവേചനം ഒരു പരിധി വരെ ഇതിന് കാരണമാണ്.
സംരംഭക മേഖലയിൽ സ്ത്രീപുരുഷ വിവേചനമില്ലാതെ ഒരുമിച്ച് നിന്നാൽ ആഗോള സാമ്പത്തിക മേഖലയിൽ മൂന്ന് മുതൽ ആറ് ശതമാനം വരെ വളർച്ചയുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എസ്.എം.ഇകളിൽ ഭൂരിപക്ഷവും പണരഹിത ഇടപാടുകൾ തങ്ങളുടെ ബിസിനസിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സർവേയിൽ പറയുന്നു.
പണ ഇടപാടുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഡിജിറ്റൽ പേമൻറുകളിൽ വെല്ലുവിളികളില്ലെന്ന് 30 ശതമാനം വനിത സംരംഭകർ വിശ്വസിക്കുന്നു. 62 ശതമാനം മൊബൈൽ പേമൻറ്, 57 ശതമാനം ഒാൺലൈൻ, 45 ശതമാനം കാർഡ് എന്നിങ്ങനെയാണ് ഡിജിറ്റൽ ഇടപാടുകൾ. ജീവനക്കാരുമായി ശമ്പളം ഉൾപെടെയുള്ള ഇടപാടുകൾക്ക് ഡിജിറ്റൽ പേമെൻറാണ് കൂടുതൽ ഉചിതമെന്നും ഇവർ വിശ്വസിക്കുന്നതായി സർവേയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.