അബൂദബിയിൽ സ്വദേശി വനിതകൾക്ക് പ്രസവാവധി 90 ദിവസം
text_fieldsഅബൂദബി: എമിറേറ്റിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശി വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി 90 ദിവസമായി വർധിപ്പിച്ചു. നേരത്തേ 60 ദിവസമായിരുന്നു അവധി. ഈവർഷം സെപ്റ്റംബർ ഒന്നിനു ശേഷമാണ് ആനുകൂല്യം നിലവിൽ വരുക. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം.
അബൂദബി എമിറേറ്റിൽ നിന്നുള്ള സ്വദേശി വനിതകൾക്ക് മാത്രമാണ് 90 ദിവസത്തെ പ്രസവാവധി ലഭ്യമാവുക. തൊഴിലുടമയുടെ അംഗീകാരത്തോടെ ശമ്പളത്തോടു കൂടിയ അവധി സമയത്ത് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുകയും ചെയ്യാം. കുഞ്ഞ് ജനിച്ച് 30 ദിവസത്തിനുള്ളില്‍ മെറ്റേണിറ്റി ലീവിന് അപേക്ഷിക്കണം. ഇമാറാത്തി കുടുംബങ്ങളുടെ വളര്‍ച്ചക്കും വികസനത്തിനും ക്ഷേമത്തിനും പുതിയ തീരുമാനം സഹായിക്കുമെന്ന് അബൂദബി സോഷ്യല്‍ സപ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. ബുഷ്റ അല്‍ മുഅല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.