92 ശതമാനം വിദ്യാര്‍ഥികളും വാക്‌സിനെടുത്തു; അബൂദബി മോഡല്‍ സ്‌കൂളിന് ബ്ലൂ സ്റ്റാറ്റസ്
text_fieldsഅബൂദബി: 92 ശതമാനം വിദ്യാർഥികളും വാക്‌സിന്‍ സ്വീകരിച്ചതോടെ അബൂദബി മുസഫ മോഡല്‍ സ്‌കൂളിന് ബ്ലൂ ടെയര്‍ സ്റ്റാറ്റസ് ലഭിച്ചു.
ഇതോടെ, ക്ലാസ്‌റൂമിന് പുറത്ത് മാസ്‌ക് ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പഠനം തുടരാമെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) പ്രഖ്യാപിച്ചു. 85 ശതമാനത്തില്‍ കൂടുതല്‍ വാക്‌സിന്‍ സ്വീകരിച്ച കുട്ടികളുള്ള സ്‌കൂളുകളെ ബ്ലൂ ടെയര്‍ സ്‌കൂളുകളായി അഡെക് അംഗീകരിക്കുന്നുണ്ട്.
ഇത്തരം സ്‌കൂളിലെ കുട്ടികള്‍ക്ക് ക്ലാസിനു പുറത്തു സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ വേണ്ട. അവര്‍ക്ക് സ്‌കൂളില്‍ നടക്കുന്ന എല്ലാ പരിപാടികളിലും വിനോദങ്ങളിലും കളികളിലും ഏര്‍പ്പെടുന്നതിനോടൊപ്പം വിനോദയാത്രക്കുകൂടി അനുമതി ലഭിക്കും.
മോഡല്‍ സ്‌കൂളില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ അഡെക്കിന്‍റെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റുഡന്‍റ് അഫയേഴ്‌സ് ഡയറക്ടര്‍ സുലൈമാന്‍ അംരി മുഖ്യാതിഥിയായി.
അഡെക് മീഡിയ ചുമതലയുള്ള ഒമര്‍ അല്‍ മഫലാഹിയും പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എ.എം. ശരീഫ്, സ്റ്റുഡന്‍റ് അഫയേഴ്‌സ് മാനേജര്‍ നസാരി, സെക്ഷന്‍ ഹെഡ് അബ്ദുല്‍ റഷീദ്, ഹസീന ബീഗം, സ്മിത രാജേഷ്, വരലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.