െഎ.എം.ജി വേൾഡിൽ 99 ദിർഹം ഓഫർ
text_fieldsദുബൈ: കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട വിനോദേകന്ദ്രമായ ഐ.എം.ജി വേൾഡ് ആകർഷകമായ ഓഫറുമായി രംഗത്ത്.
'സൂര്യാസ്തമയ' ഓഫർ എന്ന് പേരിട്ടിരിക്കുന്ന ഓഫർ വഴി ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി എട്ട് വരെയുള്ള സമയത്ത് 99 ദിർഹമിന് ഐ.എം.ജി വേൾഡിൽ അടിച്ചുപൊളിക്കാം.
മാർച്ച് 15 വരെയാണ് ഓഫർ. www.imgworlds.com എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ഈ സമയങ്ങളിൽ പാർക്കിലെത്തുന്നവർക്ക് റൈഡുകൾ ആസ്വദിക്കുന്നതിന് പുറമെ വിനോദ, വിജ്ഞാന പരിപാടികളിലും പങ്കെടുക്കാം.
സർക്കാർ നിർദേശം അനുസരിച്ചുള്ള എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഐ.എം.ജിയിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.