ഹത്തയിൽ വൻ ടൂറിസം പദ്ധതി വരുന്നു
text_fieldsദുബൈ: എമിറേറ്റിലെ മലയോര മേഖലയായ ഹത്തയിൽ വൻ ടൂറിസം പദ്ധതി വരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വികസനപ്രവർത്തനങ്ങളുടെ ഭാഗമായ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്, ഗതാഗത സംവിധാനം, ദൈർഘ്യമേറിയ പർവതനടപ്പാത എന്നിവയടങ്ങിയതാണ് പദ്ധതി. ഇതിന് പുറമെ ഹോട്ടൽ സൗകര്യങ്ങളും 120 കി.മീറ്റർ സൈക്കിൾ പാതയും നിർമിക്കും.
ഹത്തയിലെ വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക സ്ഥിരം കമ്മിറ്റിയെ നിശ്ചയിച്ചതായും ശെശഖ് മുഹമ്മദ് അറിയിച്ചു. ഹത്തയിലെ ജനങ്ങൾക്ക് പ്രയോജനകരവും യു.എ.ഇയിലെ കുടുംബങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രമാകുന്നതുമായ സംയോജിത സാമ്പത്തികമാതൃക നിർമിക്കുകയാണ് ലക്ഷ്യം. എല്ലാ പ്രദേശങ്ങളും വികസിപ്പിക്കാൻ കൂടുതൽ പദ്ധതി ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. നമ്മുടെ രാജ്യത്തിെൻറ ഭാവി ഏറ്റവും മികച്ചതായിരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമം, ടൂറിസം, കായികപ്രവർത്തനങ്ങൾ, സുസ്ഥിരത എന്നീ നാല് പ്രധാനപ്പെട്ട അടിസ്ഥാനങ്ങളെയാണ് പദ്ധതി ഉൾക്കൊള്ളുന്നതെന്നും ആദ്യ അഞ്ചു വർഷത്തേക്കുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഹത്തയിൽ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് സാഹചര്യമൊരുക്കുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ 2040 അർബൺ മാസ്റ്റർ പ്ലാനിെൻറ ഭാഗമായാണിത് രൂപപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെയും വികസന പദ്ധതികളുടെയും വിപുലീകരണമാണ് അടുത്ത 20 വർഷത്തേക്കുള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹത്തയിൽ സന്ദർശത്തിനിടെയാണ് ശൈഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ മക്തൂം ബിൻ മുഹമ്മദ് ബിൻ റാദ് ആൽ മക്തൂം, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും സന്ദർശനത്തിൽ ശെശഖ് മുഹമ്മദിനെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.