അറേബ്യന്‍ കടലിടുക്കില്‍ നീലഗര്‍ത്തം കണ്ടെത്തി
text_fieldsഅല്‍ ദഫ്റയില് കണ്ടെത്തിയ നീലഗര്‍ത്തം
അബൂദബി: അറേബ്യന്‍ കടലിടുക്കില്‍ നീലഗര്‍ത്തം കണ്ടെത്തിയതായി അബൂദബി പരിസ്ഥിതി വകുപ്പ്. അല്‍ ദഫ്രയില്‍ 12 മീറ്റര്‍ ആഴത്തിലായി 200 മീറ്റര്‍ വീതിയിലുള്ള നീലഗര്‍ത്തത്തിന് 45000 ചതുരശ്ര മീറ്റര്‍ വലുപ്പമാണുള്ളതെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ഗ്രൂപ്പര്‍, സ്വീറ്റ് ലിപ്‌സ്, എംപറര്‍, ജാക് ഫിഷ് തുടങ്ങിയ മല്‍സ്യങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടമെന്നും ഇതിനു പുറമെ പത്തോളം പവിഴപ്പുറ്റുകളും നീല ഗര്‍ത്തത്തിലുള്ളതായും ഏജന്‍സി വ്യക്തമാക്കി. അബൂദബിയില്‍ കാണപ്പെടുന്ന പവിഴപ്പുറ്റുകളെക്കുറിച്ച വിവരങ്ങൾ നല്‍കാന്‍ സഹായിക്കുന്ന നീലഗര്‍ത്തം അതിപ്രാധാന്യമുള്ളതാണെന്നും ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണ ചൈനാ കടലില്‍ 300 മീറ്റര്‍ താഴെയായി യോങ്കിള്‍ എന്ന പേരിലുള്ള നീലഗര്‍ത്തം കണ്ടെത്തിയിരുന്നു. ഗ്രേറ്റ് ബ്ലൂ ഹോള്‍(ബെലൈസ്), ഗോസോസ് ബ്ലൂ ഹോള്‍(മാല്‍ട്ട), ബ്ലൂ ഹോള്‍ അറ്റ് ദഹബ്(ഈജിപ്ത്), ഡീന്‍സ് ബ്ലൂ ഹോള്‍(ബഹാമാസ്)ഇവയില്‍ ചിലതാണ്. കാര്‍ബണേറ്റ് പാറക്കല്ലുകളാൽ രൂപപ്പെട്ട വലിയ കടല്‍ഗുഹയാണ് കടലിലെ 'നീലഗര്‍ത്തം' എന്നറിയപ്പെടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.