ആടിനെ മോഷ്ടിച്ചെന്ന കേസ്; പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി
text_fieldsറാസൽഖൈമ: ആടിനെ മോഷ്ടിച്ചെന്ന കേസിൽ പ്രതിയുടെ ശിക്ഷ മൂന്നു വർഷത്തേക്ക് മരവിപ്പിച്ച് കോടതി. പ്രതിക്കെതിരെ പരാതിക്കാരൻ ഉന്നയിച്ച പരാതികളിൽ സംശയമുയർന്ന സാഹചര്യത്തിലാണ് ശിക്ഷ മൂന്നു വർഷത്തേക്ക് കോടതി മരവിപ്പിച്ചത്.
റാസൽഖൈമ കോടതിയാണ് വിധി പ്രസ്താവിച്ചത്. 30 ആടുകളെ മോഷ്ടിച്ചെന്നായിരുന്നു പ്രതിക്കെതിരെ പ്രോസിക്യൂഷന്റെ പരാതി. തുടർന്ന്, കേസിൽ പ്രതിക്ക് കോടതി ഒരു വർഷത്തെ തടവും പിഴയും വിധിച്ചു. ഈ വിധിക്കെതിരെ പ്രതിഭാഗം കോടതിയിൽ അപ്പീൽ നൽകി.
പിന്നാലെ, പരാതിക്കാരൻ അവകാശ വാദങ്ങൾ പിൻവലിക്കുകയും പ്രതിയുമായി ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പക്ഷേ, കേസിൽ വിശ്വാസ്യതയില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിക്കെതിരായ പരാതി പൂർണമായും തള്ളിക്കളയുകയായിരുന്നു.
ആദ്യം വിധിച്ച ശിക്ഷയും മൂന്നു വർഷത്തേക്ക് മരവിപ്പിച്ച കോടതി നിയമപരമായ ഫീസ് അടക്കാൻ പ്രതിയോട് ഉത്തരവിട്ടു.
മൂന്നു വർഷത്തിനുള്ളിൽ ഇതേ കേസ് വീണ്ടും കോടതിയിലെത്തിയാൽ പ്രാഥമിക വിധി അനുസരിച്ച് ഒരു വർഷത്തെ തടവ് പ്രതി അനുഭവിക്കേണ്ടിവരുമെന്നും കോടതി ഓർമിപ്പിച്ചു. കന്നുകാലി ചന്തയിൽ വിൽപനക്ക് വെച്ച മൂന്ന് ആടുകളെ തന്റെ അടുക്കൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് 40 കാരന്റെ പരാതി.
അന്വേഷണത്തിൽ മോഷ്ടാവിനെ പൊലീസ് കണ്ടെത്തി. ഇയാൾ സമാന കേസുകളിൽ മുമ്പും ഉൾപ്പെട്ടതായും വ്യക്തമായി. എന്നാൽ, തനിക്ക് നഷ്ടപ്പെട്ടത് 30 ആടുകളാണെന്ന് പരാതിക്കാരൻ അവകാശവാദം ഉന്നയിച്ചതോടെയാണ് കോടതിക്ക് സംശയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.