Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരുഭൂമിയെ അറിയാനും...

മരുഭൂമിയെ അറിയാനും പഠിക്കാനും ഒരു കേന്ദ്രം

text_fields
bookmark_border
മരുഭൂമിയെ അറിയാനും പഠിക്കാനും ഒരു കേന്ദ്രം
cancel

വിനോദത്തോടൊപ്പം അറിവും പഠനവും സമന്വയിപ്പിക്കുന്ന ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ് അൽ ഐൻ മൃഗശാലയിലെ ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം. സംവേദനാത്മക പ്രദർശനങ്ങൾ, മൾട്ടിമീഡിയ, ലോകോത്തര വിദഗ്​ദരും സ്പെഷ്യലിസ്​റ്റുകളും ഈ കേന്ദ്രത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്​ത പ്രത്യേക പ്രദർശനങ്ങൾ എന്നിവയിലൂടെ അറിവും പഠനവും പ്രദാനം ചെയ്യുന്നു. സന്ദർശകർക്ക് അസാധാരണമായ അനുഭവങ്ങൾ നൽകുന്നതോടൊപ്പം ഇമാറാത്തി​െൻറ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും യഥാർത്ഥ ചിത്രം നൽകുകയും ചെയ്യുന്നു ഈ കേന്ദ്രം.

അതിനായി വർഷങ്ങളായി പരിശീലനം ലഭിച്ച യു.എ.ഇ സാംസ്​കാരിക ഗൈഡുകളുണ്ട് ഇവിടെ. കേന്ദ്രത്തിൽ അഞ്ച് ഗാലറികൾ ഉൾപ്പെടുന്നുണ്ട്. ശൈഖ് സായിദ് ട്രിബ്യൂട്ട് ഹാൾ, അബുദാബി ഡിസേർട് ഓവർ ടൈം, അബുദാബിയുടെ ജീവിത ലോകം, മരുഭൂമിയിലെ ജനങ്ങൾ - ഭാവിയിലേക്ക് ഉറ്റുനോക്കുന്നത് എന്നിവയാണത്​. ഭൂതകാലത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും കഥകളിലൂടെയും സിനിമകളിലൂടെയും സന്ദർശകരെകൊണ്ടുപോകുന്നതിനൊപ്പം പരിസ്ഥിതിയുമായുള്ള ബന്ധം പുനപരിശോധിക്കാനും കൂടുതൽ സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കാനും അവരെ പ്രേരിപ്പിക്കുന്നുണ്ട്​ ഈ ഗാലറികൾ.

പ്രകൃതിയെയും അതി​െൻറ ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതി​െൻറ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ അൽ ഐൻ മൃഗശാല നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. പ്രതിവർഷം 1,200 വിദ്യാർഥികൾക്ക്​ പ്രയോജനകരമായ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട്​. കൂടാതെ 45,000 സ്​കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ പരിപാടികളും നടത്തിവരുന്നു. പാരിസ്ഥിതിയുമായി ബന്ധപ്പെട്ട 11,000 ഓളം പുസ്‌തകങ്ങളും ഗവേഷകർക്ക് സഹായകമാവും വിധം ബൃഹത്തായ സജ്ജീകരങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത സഫാരിയായ 'അൽ ഐൻ ആഫ്രിക്കൻ സഫാരി', ശൈഖ്​ സായിദ് മരുഭൂമി പഠന കേന്ദ്രം എന്നിവ അബുദാബിയുടെ പാരിസ്ഥിതി, പൈതൃകം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾ സമ്മാനിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിൻറെ പ്രാധാന്യം എടുത്തുകാട്ടിയാണ്​ അൽഐൻ മൃഗശാല സ്ഥാപിച്ചത് മുതൽ പ്രവർത്തിക്കുന്നത്​. അബുദാബി നഗര ആസൂത്രണ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപകൽപനയിലും നിർമാണ ഘട്ടത്തിലും പ്രയോഗിച്ചതിന് ഔദ്യോഗികമായ അംഗീകാരമായ ഫൈവ് പേൾ റേറ്റിംഗ് നേടിയ യു.എ.ഇയിലെ ആദ്യത്തെ കെട്ടിടമാണ് ശൈഖ്​ സായിദ് മരുഭൂമി പഠന കേന്ദ്രം. കേന്ദ്രത്തിന് ലീഡ്(LEED)പ്ലാറ്റിനം സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A center to know and study the desert
Next Story