അനുശോചന സമ്മേളനം സംഘടിപ്പിച്ചു
text_fieldsകൽബ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും എം.ടി. വാസുദേവൻ നായരുടെയും നിര്യാണത്തിൽ അനുശോചിച്ച് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സമ്മേളനം നടത്തി.
ഇന്ത്യയുടെ സാമ്പത്തിക, ഭരണ മേഖലകളിൽ മൻമോഹൻ സിങ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ക്ലബ് പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക പറഞ്ഞു. എം.ടിയുടെ വിയോഗം സാഹിത്യകേരളത്തിന് തീരാനഷ്ടമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ക്ലബ് ആക്ടിങ് സെക്രട്ടറി എൻ.എം. അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് ആന്റണി, ട്രഷറർ വി.ഡി. മുരളീധരൻ, ആർട്സ് സെക്രട്ടറി സുബൈർ എടത്തനാട്ടുകര, ക്ലബ് പി.ആർ.ഒ അബൂബക്കർ സി.കെ, ജോ. ട്രഷറർ പ്രദീപ്കുമാർ, ജോ. സ്പോർട്സ് സെക്രട്ടറി സമ്പത്ത് കുമാർ, മജീദ് അൽ വഹദ, തോമസ്, വനിത വിങ് കൺവീനർമാരായ സുനു സമ്പത്ത്, ബിനി മുരളി, ബാലവേദി പ്രതിനിധികളായ ആരാധിക, വൈഷ്ണവ് എന്നിവർ സംസാരിച്ചു.
ക്ലബ് കൾച്ചറൽ സെക്രട്ടറി അഷറഫ്, ആർട്സ് കൺവീനർ മുജീബ് എന്നിവർ അനുശോചന സമ്മേളനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.