ആക്രികൾ കൊണ്ട് ഷാർജയിലൊരു അടിപൊളി പാർക്ക്
text_fieldsഷാർജ: പാഴ്വസ്തുക്കളായി ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ലെന്നും, ഒരിക്കൽ ഉപയോഗം കഴിഞ്ഞ വസ്തുവിന് പലതായി മാറാൻ കഴിയുമെന്നും ക്രിയാത്മകമായി കാണിച്ചു തന്നിട്ടുണ്ട് അറബ് സംസ്കൃതിയുടെ തലസ്ഥാനമായ ഷാർജ. ഉപേക്ഷിച്ച കാർ ഭാഗങ്ങളും മറ്റ് പുനരുപയോഗ ചരക്കുകളും കൊണ്ട് നിർമിച്ച പാർക്ക് ഷാർജയിൽ തുറന്നു. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും മറ്റും ജൈവികതയിൽ അലിഞ്ഞുചേരുന്ന ഈ ഉദ്യാനം മിഡിൽ ഈസ്റ്റിൽ ആദ്യത്തേതാണ്.
ശോഭയുള്ള നിറങ്ങളിൽ ചായം പൂശിയ ടയറുകൾ പ്ലാൻറാക്കി മാറ്റി. ചില ഇന്ധന ടാങ്കുകൾ കൃത്രിമ കുളത്തിെൻറ ഫിൽട്ടറായി പുനർനിർമിച്ചു. മരത്തിൽ കടഞ്ഞെടുത്ത ബെഞ്ചുകൾ, ഇന്ധന ഇഞ്ചക്റ്റർ കൊണ്ടു തീർത്ത ജലധാര, അലങ്കാര മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായി മനുഷ്യനിർമിതമായ ചെറിയ കുളം എന്നിവയും കാണാം. പാർക്കിെൻറ മധ്യത്തിൽ ജലധാര ഉണ്ടാക്കാൻ വാഹന എക്സ്ഹോസ്റ്ററാണ് ഉപയോഗിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും നവീകരണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് സവിശേഷമായ മിനി പാർക്കെന്ന് നഗരസഭ ഡയറക്ടർ താബിത് സലീം അൽ താരിഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.