Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊലീസ്​ വേഷത്തിൽ​...

പൊലീസ്​ വേഷത്തിൽ​ ഒരുദിനം; സെർബിയൻ സഹോദരങ്ങൾക്ക്​ സ്വപ്ന സാക്ഷാത്കാരം

text_fields
bookmark_border
പൊലീസ്​ വേഷത്തിൽ​ ഒരുദിനം; സെർബിയൻ സഹോദരങ്ങൾക്ക്​ സ്വപ്ന സാക്ഷാത്കാരം
cancel
camera_alt

സെർബിയൻ സഹോദരങ്ങൾ പൊലീസ്​ വേഷത്തിൽ​ ഉദ്യോഗസ്ഥരോടൊപ്പം

ദുബൈ: കുട്ടികൾക്ക്​ എന്നും പൊലീസ്​ കൗതുകവും ആദരവും നിറഞ്ഞ വിഭാഗമാണ്. കുട്ടിക്കാലത്ത്​ പൊലീസ്​ വേഷം ധരിക്കാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, ആഗ്രഹം സഫലമാകുന്നവർ വളരെ കുറവായിരിക്കും. സെർബിയക്കാരായ രണ്ട്​ സഹോദരങ്ങൾക്ക്​ ഈ സ്വപ്നം സാക്ഷാത്കരിച്ചത്​ ദുബൈയിലാണ്​.

സമൂഹത്തിന്​ സന്തോഷം പകരുന്ന നിരവധി പദ്ധതികൾ നടപ്പാക്കുന്ന ദുബൈ പൊലീസ്​, കുട്ടികളുടെ മനസ്സറിഞ്ഞ്​ അവർക്ക്​ വേണ്ടി നടപ്പാക്കിയ പദ്ധതിയിലാണ്​ ഇവർക്കിതിന്​ വഴിതുറന്നത്​. ദുബൈ പൊലീസ്​ കമ്യൂണിറ്റി ഹാപ്പിനസ്​ വകുപ്പ്​ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ്​ സന്ദർശനത്തിന്​ യു.എ.ഇയിലെത്തിയ 10ഉം 9ഉം വയസ്സുള്ള നികോളക്കും നതാലിയക്കും പൊലീസ്​ വേഷം ധരിച്ച്​ ആഡംബര വാഹനത്തിൽ സഞ്ചരിക്കാൻ അവസരമൊരുക്കിയത്​.

ഇവരുടെ മാതാപിതാക്കളും യാത്രയിൽ അനുഗമിച്ചു. പൊലീസ്​ വാഹനത്തിലെ യാത്രക്ക്​ പുറമെ, പൊലീസ്​ ഡോഗ്​ ഷോ ആസ്വദിക്കാനും പൊലീസ്​ മസ്​കോട്ട്​ ‘അംന’യോടൊപ്പം കളിക്കാനും അവസരമൊരുക്കിയിരുന്നു. കുട്ടികളുടെ ആഗ്രഹം സഫലമാക്കാനും സന്തോഷം പകരാനും സന്നദ്ധരായ ദുബൈ പൊലീസിന്​ നന്ദിയുണ്ടെന്ന്​ മാതാപിതാക്കൾ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaipolice
News Summary - A day as a police officer; A dream come true for the Serbian brothers
Next Story