നമ്പി നാരായണന്റെ കഥ പറയുന്ന സിനിമ; ട്രെയിലർ ദുബൈയിൽ പുറത്തിറക്കി
text_fieldsദുബൈ: ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന 'റോക്കറ്ററി -ദ നമ്പി എഫക്ട്' സിനിമയിൽ 140 കോടി വില്ലൻ കഥാപാത്രമുണ്ടെന്ന് സംവിധായകനും നടനുമായ ആർ. മാധവൻ. ദുബൈയിൽ സിനിമയുടെ ട്രെയിലർ റിലീസിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എസ്.ആർ.ഒ ചാരവൃത്തികേസിന്റെ പേരിൽ വർഷങ്ങളോളം പീഡനം അനുഭവിക്കുകയും ഒടുവിൽ തന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരാണയന്റെ ജീവിതം പറയുന്ന സിനിമയാണ് റോക്കറ്ററി ദ നമ്പി എഫ്ക്ട്. സിനിമയിൽ നമ്പി നാരായണനെ അവതരിപ്പിക്കുക മാത്രമല്ല റോക്കറ്ററിയുടെ രചനയും സംവിധാനവും നിർമാണവും നടൻ ആർ. മാധവനാണ്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച സിനിമയാണിത്.
എന്നാൽ, മലയാളത്തിൽ ഡബ് ചെയ്ത് സിനിമ എത്തുമെന്ന് മാധവൻ പറഞ്ഞു. നമ്പി നാരായണനെ അറിയുന്നവർക്കുപോലും അദ്ദേഹത്തെ പത്ഭൂഷന് അർഹനാക്കിയ സംഭാവന എന്തെന്ന് അറിയില്ല. ഒരിക്കൽപോലും പരാജയപ്പെട്ടിട്ടില്ലാത്ത ലിക്വിഡ് പ്രൊപ്പൽഷൻ എൻജിൻ ഇന്ത്യൻ റോക്കറ്റുകൾക്ക് സംഭാവനചെയ്ത ശാസ്ത്രജ്ഞനാണ് നമ്പി നാരാണയൻ. ആദ്യമായി യാഥാർഥ റോക്കറ്റ് എൻജിനുകൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് റോക്കറ്റിയർ.
കഥാപാത്രങ്ങളുടെ വിവിധ പ്രായം ചിത്രീകരിക്കാൻ വിഗോ, ശരീരത്തിൽ വെച്ചുകെട്ടലോ ഉപയോഗിച്ചിട്ടില്ല. എല്ലാവരും പല ഘട്ടങ്ങളിലായി ശരീരം തടിവെപ്പിച്ചാണ് സിനിമയിൽ അഭിനയിച്ചത്.
നമ്പി നാരായണനാകാൻ തന്റെ പല്ലുകളിലും മാറ്റം വരുത്തി. സിനിമ നമ്പി നാരാണയനെ മര്യാദ പുരുഷോത്തമനായി ചിത്രീകരിക്കുന്ന ഒന്നല്ല. നമ്പി നാരായണയൻ എന്ന വ്യക്തിയുടെയും ശാസ്ത്രജ്ഞന്റെ ദൗർബല്യങ്ങൾകൂടി പറയുന്ന സിനിമയാണെന്നും മാധവൻ പറഞ്ഞു.
ജൂലൈ ഒന്നിനാണ് റോക്കറ്റിയർ തിയറ്ററിലെത്തുക. നമ്പി നാരാണയന്റെ ഭാര്യയുടെ വേഷം മാധവന്റെ പഴയകാല നായിക സിമ്രാൻ കൈകാര്യം ചെയ്യും. ഷാരൂഖ് ഖാനും സൂര്യയും സിനിമയിലുണ്ട്. ഗൾഫിൽ അറബിയിലും സിനിമ ഡബ് ചെയ്ത് പ്രദർശിപ്പിക്കും. സഹ നിർമാതാക്കളായ വിജയ് മൂലനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.