നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്ന കാൽനടക്കാരന് 400 ദിർഹം പിഴ
text_fieldsഷാർജ: സീബ്ര ലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്ന കാൽനടക്കാരന് ഷാർജ പൊലീസ് 400 ദിർഹം പിഴയിട്ടു.നിശ്ചയിച്ച സ്ഥലത്ത് കൂടെയല്ലാതെ റോഡ് ക്രോസ് ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാവുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. ഈ വർഷത്തിന്റെ തുടക്കത്തിൽ സീബ്ര ലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്ന 34കാരനായ ഏഷ്യൻ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം അധികൃതർ ഓർമിപ്പിച്ചു.
ബൈക്ക് തള്ളിക്കൊണ്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് വാഹനങ്ങൾ ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രാഫിക് നിയമലംഘനം കർശനമായി തടയുന്നതിന് ദുബൈ എമിറേറ്റിൽ പിഴത്തുക ഉയർത്തി നിയമം ഭേദഗതി ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.