വാഹനത്തിെൻറ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ 5,400 ദിർഹം പിഴ
text_fieldsഅബൂദബി: വാഹനത്തിെൻറ മുൻ സീറ്റിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്താൽ 5,400 ദിർഹം പിഴ അടക്കേണ്ടിവരുമെന്ന് അബൂദബി പൊലീസ്.നിയമലംഘനം നടത്തുന്ന ഡ്രൈവർക്ക് 400 ദിർഹമാണ് പിഴ.എന്നാൽ നിയമലംഘനത്തിന് പൊലീസ് കണ്ടുകെട്ടുന്ന വാഹനം മോചിപ്പിക്കുന്നതിന് 5,000 ദിർഹം അധിക പിഴ നൽകണം.
10 വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനത്തിെൻറ മുൻ സീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നതിനെതിരെ അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾ ഉടൻ പിടികൂടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. റിലീസ് ഫീസ് അടക്കുന്നതുവരെ വാഹനം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. പരമാവധി മൂന്നുമാസത്തിന് ശേഷം വാഹനം ഉടമ ക്ലെയിം ചെയ്തില്ലെങ്കിൽ ലേലം ചെയ്യുമെന്നും പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അബൂദബിയിൽ നടപ്പാക്കിയ പുതിയ ട്രാഫിക് നിയമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.