അശ്രദ്ധമായി വാഹനമോടിച്ചാൽ 800 ദിർഹം പിഴ
text_fieldsഅബൂദബി: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നത് പോലെയുള്ള അശ്രദ്ധകൾക്ക് കനത്ത പിഴ നൽകേണ്ടിവരുമെന്ന് അബൂദബി പൊലീസിെൻറ മുന്നറിയിപ്പ്. 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയൻറുകളുമാണ് പിഴ ചുമത്തുന്നത്. അശ്രദ്ധയെ തുടർന്ന് റോഡപകടം വർധിക്കുന്ന സാഹചര്യത്തിലാണ് നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
മൊബൈൽ ഫോണിൽ ബ്രൗസിങ് നടത്തുക, ഫോൺ വിളിക്കൽ, ഫോട്ടോയെടുക്കൽ, അശ്രദ്ധയുള്ള മറ്റ് പെരുമാറ്റങ്ങൾ എന്നിവ അപകടങ്ങൾ ഉണ്ടാക്കുന്നു. 2020ൽ ഇത്തരത്തിൽ 30,606 നിയമ ലംഘനങ്ങളായിരുന്നു അബൂദബി പൊലീസ് സെൻട്രൽ ഓപറേഷൻ സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്തത്. ഡ്രൈവർമാർക്കും റോഡ് ഉപയോക്താക്കൾക്കുമിടയിൽ, ട്രാഫിക് സംസ്കാരം വളർത്തുന്നതിന് പ്രത്യേക ബോധവത്കരണ പരിപാടി നടപ്പാക്കുന്നുണ്ട്. എല്ലാ ഭാഷകളിലും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ ബോധവത്കരണം നൽകുന്നു. ഡ്രൈവിങ്ങിനിടെ സ്ത്രീകൾ മേക്കപ്പിലും പുരുഷന്മാർ വസ്ത്രങ്ങൾ ക്രമീകരിക്കുന്നതിലും റേഡിയോ ട്യൂൺ ചെയ്യുന്നതിലും കൂട്ടാളികളോട് സംസാരിക്കുന്നതിലും ശ്രദ്ധിക്കുന്നത് ഗുരുതര അപകടങ്ങളുണ്ടാക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.