'ഹീറോസി'ന് ആദരമർപ്പിച്ച് കൂറ്റൻ പൂക്കളം
text_fieldsദുബൈ: മഹാമാരിക്കെതിരെ പോരാടുന്ന മുന്നണിപ്പോരാളികൾക്ക് ആദരമർപ്പിച്ച് തിരുവോണദിനത്തിൽ യു.എ.ഇയിലെ ആരോഗ്യപ്രവർത്തകർ ഒരുക്കിയത് കൂറ്റൻ പൂക്കളം. കോവിഡിനെതിരായ പോരാട്ടത്തിെൻറ മുൻനിരയിൽ തുടക്കം മുതലുള്ള നൂറോളം ആരോഗ്യ പ്രവർത്തകരാണ് കൂറ്റൻ പൂക്കളത്തിലൂടെ പ്രത്യാശയുടെ പൂവിളിയുയർത്തിയത്.
ഇന്ത്യ, ഫിലിപ്പീൻസ്, യു.എ.ഇ, ലബനാൻ, മൊറോക്കോ, ഈജിപ്ത്, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ ഇതിലുൾപ്പെടും. അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വി.പി.എസ് ബുർജീൽ മെഡിക്കൽ സിറ്റിയിൽ 250 കിലോഗ്രാം പൂക്കളുപയോഗിച്ചാണ് ആരോഗ്യപ്രവർത്തകർ പൂക്കളം തീർത്തത്. 450 ചതുരശ്ര അടി വിസ്തീർണത്തിലുള്ള പൂക്കളം ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആകർഷണങ്ങളിലൊന്നായ സാൻഡ് പെൻഡുലത്തിന് ചുറ്റിലുമാണ്.
ഞായറാഴ്ച അർധരാത്രി തുടങ്ങിയ പൂവിടൽ രാവിലെ പത്തു മണിയോടെയാണ് പൂർത്തിയായത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരും പൂക്കളമൊരുക്കുന്നതിെൻറ ഭാഗമായി. 418 കിടക്കകളുള്ള ബുർജീൽ മെഡിക്കൽ സിറ്റി യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന ഘട്ടത്തിൽ പ്രത്യേക കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.