ആഗോള വെല്ലുവിളികൾ നേരിടാൻ ആഹ്വാനം ചെയ്ത് സംയുക്ത പ്രസ്താവന
text_fieldsഅബൂദബി: ആനുകാലിക ലോകം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാര നടപടിയുണ്ടാകണമെന്ന് ആഹ്വാനം ചെയ്ത് യു.എ.ഇ-ഫ്രാൻസ് പ്രസ്താവന. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സന്ദർശനത്തിന് സമാപനം കുറിച്ച് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. യുക്രെയ്ൻ, ഊർജം, ഭക്ഷ്യസുരക്ഷ, നിക്ഷേപം, വ്യവസായം എന്നീ വിഷയങ്ങളിലെ വെല്ലുവിളികൾ നേരിടാനാണ് പ്രസ്താവന ആവശ്യപ്പെടുന്നത്.
യുക്രെയ്ൻ യുദ്ധത്തിൽ ആശങ്കയുണ്ടെന്ന് ശൈഖ് മുഹമ്മദും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും പ്രസ്താവനയിൽ പറയുന്നു. സംഘർഷത്തിന് പരിഹാരം കാണുന്നതിന് നയതന്ത്രപരമായ ശ്രമം ഊർജിതമാക്കണം -ഇരുവരും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രസിഡന്റ് മാക്രോണിന്റെ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി ഇതിൽ വ്യക്തമാക്കി.
ഊർജ-ഭക്ഷ്യസുരക്ഷ മേഖലയിൽ പ്രാദേശികവും ആഗോളവുമായ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്ത് പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കാനുള്ള വഴികൾ കണ്ടെത്താൻ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ ആഗോള സഹകരണത്തിനും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. വിവിധങ്ങളായ മറ്റു നിരവധി മേഖലകളിലും സഹകരണം മുന്നോട്ടുവെച്ചാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.