ദുബൈ വിമാനത്താവളത്തിൽ വൻ കോവിഡ് പരിശോധന കേന്ദ്രം ഒരുങ്ങുന്നു
text_fieldsദുബൈ: ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന ദുബൈ വിമാനത്താവളത്തിൽ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പരിശോധന ലാബ് ഒരുങ്ങുന്നു.
ദിവസം ലക്ഷം സാമ്പിളുകൾ വരെ ശേഖരിക്കാൻ ശേഷിയുള്ള ലാബാണ് ഒരുക്കുന്നത്. 20000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. 24 മണിക്കൂറും പരിശോധന സൗകര്യമൊരുക്കും. മണിക്കൂറുകൾക്കുള്ളിൽ പരിശോധന ഫലം ലഭിക്കാനുള്ള സൗകര്യവുമൊരുക്കും. ഇതുവഴി പരിശോധന വിവരങ്ങൾ വേഗത്തിൽ അധികൃതർക്ക് കൈമാറാൻ കഴിയും.
വരും ദിവസങ്ങളിൽ ദുബൈ വിമാനത്താവളത്തിലുണ്ടാകാൻ പോകുന്ന തിരക്ക് കണക്കിലെടുത്താണ് കൂടുതൽ സൗകര്യമൊരുക്കുന്നതെന്ന് എയർപോർട്ട് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. തിരക്ക് വർധിക്കുന്നതിനാൽ ടെർമിനൽ വൺ തുറക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എക്സ്പോ തുടങ്ങുന്നതോടെ സന്ദർശകരുടെ എണ്ണം കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാത്തിരിപ്പില്ലാതെ കോവിഡ് പരിശോധന നടത്താനാണ് സൗകര്യങ്ങൾ വിപുലമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.