സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു
text_fieldsഉമ്മുൽഖുവൈൻ: Of the Umm al-Quwain Public Departmentനേതൃത്വത്തിൽ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണവും കോവിഡ് കാലത്ത് പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളുമായിരുന്നു പ്രധാനവിഷയങ്ങൾ.
പ്രതിനിധികൾ ചൂണ്ടിക്കാട്ടിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ശ്രദ്ധയും അനുഭാവപൂർണമായ പരിഗണനയും ഉണ്ടാവുമെന്ന് അധികാരികൾ പറഞ്ഞു. പൊലീസ് ഡിപ്പാർട്മെൻറ് മേധാവി കേണൽ ഖലീഫ സാലം അൽ ഷംസി, നാസർ സുൽത്താൻ (പബ്ലിക് ഡിപാർട്മെൻറ്) എന്നിവർ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള സംഘടനകളുടെ കോവിഡ് സമയത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക, മുൻ പ്രസിഡൻറ് സി.എം. ബഷീർ, കെ.എം.സി.സി ജനറൽ സെക്രട്ടറി അസ്‌കറലി തിരുവത്ര, മറ്റു സഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.