ദുബൈ ചേംബർ ഓഫ് കോമേഴ്സ് സൈബർ സുരക്ഷസമിതി ചെയർമാനായി കോഴിക്കോട് സ്വദേശി
text_fieldsദുബൈ: സൈബർ സുരക്ഷ ശക്തമാക്കാൻ ദുബൈ ചേംബർ ഓഫ് കോമേഴ്സ് രൂപവത്കരിച്ച സൈബർ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയർമാനായി മലയാളിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സുഹൈറിനാണ് ഈ അപൂർവ നേട്ടം. കോഴിക്കോട് തുടക്കമിട്ട വാറ്റിൽകോർപ് സൈബർ സെക്യൂരിറ്റി ലാബിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് സുഹൈർ ഇളമ്പിലാശ്ശേരി.
സൈബർ സുരക്ഷ ശക്തമാക്കുക, സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദുബൈ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുക തുടങ്ങിയ ലക്ഷ്യത്തോടെ ദുബൈ ചേംബർ ഓഫ് കോമേഴ്സ് രൂപവത്കരിച്ചതാണ് ഈ സമിതി. വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്.
2018 ആരംഭിച്ച ഇദ്ദേഹത്തിന്റെ വാറ്റിൽകോർപ് ഗൾഫിലും സജീവമാണ്. അഡ്നോക്, അബൂദബി നാഷണൽ ഹോട്ടൽസ്, എമിരേറ്റ്സ് മെഡിക്കൽ അസോസിയേഷൻ, ഓറഞ്ച് മൊബൈൽസ്, കുക്കിയെസ്, ടൊയോട്ട തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾക്ക് ഇദ്ദേഹത്തിന്റെ സ്ഥാപനം സേവനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.