തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ നിര്യാതനായി
text_fieldsഅബൂദബി: യു.എ.ഇ അതിര്‍ത്തിയായ ഗയാത്തിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവന്ന തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ നിര്യാതനായി. തിരുവനന്തപുരം മണക്കാട് കമലേശ്വരം വലിയ വീട് ലൈനില്‍ ഫാത്തിമ മഹലില്‍ പി. മൈയ്ദീന് കുഞ്ഞിന്റെയും പരേതയായ സൈനബ ബീവിയുടേയും മകന് നാസര്‍ ഖാനാണ് (58) മരിച്ചത്.
അബൂദബി മെഡി കെയര്‍ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വിസിറ്റ് വിസയില്‍ യു.എ.ഇയില്‍ ഉണ്ടായിരുന്ന കുടുംബം രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ തന്നെ തുടരുകയുമായിരുന്നു. ഒമ്പത് വര്‍ഷമായി യു.എ.ഇയില്‍ ബിസിനസ് നടത്തുകയാണ്.
സൗദിയില്‍ അടക്കം 33 വര്‍ഷമായി പ്രവാസിയാണ്. അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: സബില. മക്കള്‍: ഫാത്തിമ നൗഫിയ, ഫാത്തിഹ (വിദ്യാര്‍ഥികള്‍). സഹോദരങ്ങൾ: മാഹീന്, നസീമ ബീവി, നസീറ, നസ്റത്ത് ബീഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.