Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒരാഴ്ച മുൻപ്​ വന്ന...

ഒരാഴ്ച മുൻപ്​ വന്ന തൃശൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
ഒരാഴ്ച മുൻപ്​ വന്ന തൃശൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
cancel

അജ്മാന്‍: ഒരാഴ്ച മുൻപ്​ നാട്ടിൽനിന്നെത്തിയ തൃശൂര്‍ പുന്നയൂര്‍കുളം സ്വദേശി അജ്മാനില്‍ നിര്യാതനായി. മാവിന്‍ചുവട് പരേതനായ കുരുവളപ്പില്‍ അബ്ദുറഹിമാൻ ഹാജി മകൻ ഹനീഫയാണ് (48) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ്‌ സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു. താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

അവധിക്ക് നാട്ടില്‍ പോയ ഹനീഫ കഴിഞ്ഞ 20നാണ്​ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മാതാവ്: ഐഷ. ഭാര്യ: റുക്കിയ. മക്കൾ: ഹിബ, ഹിഷാം, ഐസിന്‍. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituarycardiac arrest
News Summary - A native of Thrissur, who came from kerala a week ago after vacation passes away in Ajman
Next Story