അബൂദബി തീരത്ത് പുതിയ പ്രകൃതിവാതക ഉറവിടം കണ്ടെത്തി
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റ് തീരത്ത് പുതിയ പ്രകൃതിവാതക ഉറവിടം കണ്ടെത്തിയതായി അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) അറിയിച്ചു.
1.5 മുതൽ 2 ട്രില്യൺ സ്റ്റാൻഡേർഡ് ക്യുബിക് ഫീറ്റ് അസംസ്കൃത പ്രകൃതിവാതകമാണ് പുതുതായി കണ്ടെത്തിയ ഉറവിടത്തിൽ ഉള്ളതെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതർ വ്യക്തമാക്കി.
പ്രകൃതിവാതക ഉറവിടം കണ്ടെത്തുന്നതിനുള്ള പര്യവേഷണ അവകാശം 2019ലാണ് പി.ടി.ടി. എക്സ്പ്ലൊറേഷൻ, പ്രൊഡക്ഷൻ പബ്ലിക് കമ്പനി ലിമിറ്റഡ് എന്നിവ അംഗങ്ങളായ കൺസോർട്യത്തിന് അഡ്നോക് കൈമാറിയത്. കാർബൺ കുറഞ്ഞ ഊർജത്തിന് ലോകത്ത് ദിനംപ്രതി ആവശ്യം വർധിക്കുന്നുണ്ട്. ഇത് നിർവഹിക്കുന്നതിന് ഹൈഡ്രോകാർബൺ വിഭവങ്ങൾ കണ്ടെത്തുന്ന കൺസോർട്യത്തെ അഭിനന്ദിക്കുന്നതായി വ്യവസായ, സാങ്കേതികവിദ്യ മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ പറഞ്ഞു.
പുതിയ പ്രകൃതിവാതക ഉറവിടം കണ്ടെത്തിയ ഓഫ്ഷോർ ബ്ലോക്ക് 2 അബൂദബിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 4033 ചതുരശ്ര കിലോമീറ്ററിലാണ് പരന്നുകിടക്കുന്നത്.
2021 ഡിസംബർ ആദ്യം ഓൺഷോർ ബ്ലാക്ക് 4ൽ 1 ബില്യൺ ബാരൽ എണ്ണശേഖരവും അബൂദബി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.