ബഹുസ്വര ഇന്ത്യക്ക് ആവശ്യം ആര്‍ദ്രതയുടെ രാഷ്ട്രീയം -രാഹുല്‍ മാങ്കൂട്ടത്തില്‍
text_fieldsറാസല്‍ഖൈമ: ബഹുസ്വര ഇന്ത്യയുടെ കെട്ടുറപ്പിന് സ്നേഹത്തിന്റെ രാഷ്ട്രീയം അനിവാര്യമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. റാക് കള്‍ചറല്‍ സെന്ററില്‍ യങ് മെന്‍ കോണ്‍ഗ്രസ് (വൈ.എം.സി) സംഘടിപ്പിച്ച 'ഒന്നൊന്നര പൊന്നോണം' സാംസ്കാരിക ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആളുകളെ കൂട്ടാന്‍ എളുപ്പമാണ്. സമകാലിക ഇന്ത്യയില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വെറുപ്പ് ഉല്പാദിപ്പിക്കുന്ന അധികാരശക്തികള്‍ക്കെതിരെ ആര്‍ദ്രതയുടെ രാഷ്ട്രീയം ഉയര്‍ത്തുന്നതാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റും വൈ.എം.സി രക്ഷാധികാരിയുമായ എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. വൈ.എം.സി പ്രസിഡന്റ് കിഷോര്‍ എം. പ്രകാശ് അധ്യക്ഷത വഹിച്ചു. ഡാവിന്ചി സുരേഷ്, രാഹുല്‍ മാങ്കൂട്ടത്തില്‍, എസ്.എ. സലീം, വൈ.എം.സി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ആസാദ് അലി സ്വാഗതവും ചെയര്മാന് ഡോ. ജുനൈദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ സിംസണ്‍ ജോണ്‍, കെ.എം. സനീഷ്, ജോബി വര്‍ഗീസ്, വിമല്‍, എക്സി. കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.