ഇമറാത്തി ക്രിക്കറ്റിന് പുത്തനുണർവ്
text_fieldsദുബൈ: ക്രിക്കറ്റ് ലോകത്തിെൻറ മുൻനിരയിലെത്താൻ പ്രയത്നിക്കുന്ന യു.എ.ഇക്ക് ഉണർവേകിയാണ് ഐ.പി.എൽ കടന്നുപോകുന്നത്. പാകിസ്താൻ സൂപ്പർലീഗ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് ലീഗുകൾക്കും ജൂനിയർ ക്രിക്കറ്റുകൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കും വേദിയൊരുക്കിയിരുന്നെങ്കിലും യു.എ.ഇ ദേശീയ ടീമിന് ലോകക്രിക്കറ്റ് ഇപ്പോഴും അകലെയാണ്. ഐ.പി.എല്ലിെൻറ വരവോടെ യു.എ.ഇയുടെ ക്രിക്കറ്റ് സ്വപ്നങ്ങക്ക് നിറംവെക്കുമെന്ന് കരുതപ്പെടുന്നു.
യു.എ.ഇയിൽ ക്രിക്കറ്റ് വളർത്തുന്നതിന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും രാജസ്ഥാൻ റോയൽസ് ടീമും തമ്മിൽ കരാർ ഒപ്പുവെച്ചിരുന്നു. എല്ലാവർഷവും ആറ് യു.എ.ഇ വനിത താരങ്ങൾക്ക് ഇന്ത്യയിലെത്തി രാജസ്ഥാെൻറ ലോകോത്തര അക്കാദമിയിൽ പരിശീലനം നടത്താൻ അവസരം നൽകും.
ഇതിന് പുറെമ, യു.എ.ഇയിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനും രാജസ്ഥാൻ റോയൽസ് മാനേജ്മെൻറ് തീരുമാനിച്ചിട്ടുണ്ട്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
ദുബൈയിലെത്തിയതിന് തൊട്ടുപിന്നാലെ രാജസ്ഥാൻ മാനേജ്മെൻറും സ്പോർട്സ് കൗൺസിലും ചർച്ച നടത്തിയിരുന്നു. മുൻ സിംബാബ്വെ താരം ഗ്രെയിം ക്രീമിറിെൻറ മേൽനോട്ടത്തിലായിരിക്കും അക്കാദമി പ്രവർത്തിക്കുക. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനൊപ്പം രണ്ട് യു.എ.ഇ ദേശീയ താരങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. യു.എ.ഇയുടെ കാലാവസ്ഥയും പിച്ചിെൻറ സ്വഭാവവുമെല്ലാം മനസ്സിലാക്കുന്നതിനാണ് ഇവരെ ഒപ്പം ചേർത്തത്. കളിക്കാൻ ഇറക്കിയില്ലെങ്കിലും ലോകോത്തര ടീമിനൊപ്പം ചേർന്നുള്ള പരിചയസമ്പത്ത് യു.എ.ഇ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് കരുതുന്നു.
മുംബൈ ഇന്ത്യൻ ടീമിെൻറ ബാറ്റിങ് കോച്ച് റോബിൻ സിങ്ങാണ് യു.എ.ഇ ദേശീയ ടീമിെൻറ പരിശീലകൻ.ഭാവിയിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വൻറി20 ലോകകപ്പ് കൂടി ലക്ഷ്യമിട്ടാണ് റോബിൻ സിങ്ങിനെ യു.എ.ഇ ടീമിെൻറ നായകനായി നിലനിർത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.