വടംവലി മത്സരവും റപ്പായി തീറ്റമത്സരവും സംഘടിപ്പിച്ചു
text_fieldsറിയാദ്: അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷൻ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ വടം വലി അസോസിയേഷനുമായി (റിവ) സഹകരിച്ച് വടംവലി മത്സരവും റപ്പായി തീറ്റമത്സരവും സംഘടിപ്പിച്ചു.
റിയാദ് സുലൈ അൽ-ജസീറ മൈതാനിയിൽ റിവ പ്രസിഡൻറ് അലി ആലുവ ഉദ്ഘാടനം നിർവഹിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള 16ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനമായ 1001 റിയാൽ കാഷ് പ്രൈസും ട്രോഫിയും റിയാദ് കനിവ് സ്വന്തമാക്കി. രണ്ടാം സമ്മാനമായ 701 റിയാലും ട്രോഫിയും ടൈഗേഴ്സ് റിയാദും 501 റിയാൽ കാഷ് പ്രൈസും ട്രോഫിയും റിയാദ് കനിവ് ബി ടീം കരസ്ഥമാക്കി.
റപ്പായി തീറ്റമത്സരത്തിൽ റിയാദ് ടാക്കീസിെൻറ സാനു തിരുവനന്തപുരം ഒന്നാം സമ്മാനവും ഷാനിൽ രണ്ടാം സമ്മാനവും നേടി. വടംവലിയിലെ മികച്ച ഫ്രണ്ട് കളിക്കാരനായി റിയാദ് കനിവിലെ സിറാജിനെയും മികച്ച ബാക്കായി നഹാസിനെയും തെരഞ്ഞെടുത്തു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ ആദരിച്ചു. ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മജീദ് പൂളക്കാടി, നിഷാദ് ആലംകോട്, റാഫി കൊയിലാണ്ടി, ജയൻ കൊടുങ്ങല്ലൂർ, അയൂബ് കരൂപ്പടന്ന, വിജയൻ നെയ്യാറ്റിൻകര, സാബിൻ ജോർജ്, ഗഫൂർ കൊയിലാണ്ടി, നൗഷാദ് ആലുവ എന്നിവർ സംസാരിച്ചു.
ജോർജ് തൃശൂർ, മുഹമ്മദ് ഷാ വെഞ്ഞാറമൂട്, ഷജീർ തിരുവനന്തപുരം, റഫീഖ് തൃശൂർ, ജോജു തൃശൂർ, മുസ്തഫ മഞ്ചേരി, ഷാഫി മൂർക്കനാട്, നവാസ് ചേളോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.