ഒമാൻ സുൽത്താന് ഊഷ്മള സ്വീകരണം
text_fieldsഅബൂദബി: ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇയിലെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് ഊഷ്മള സ്വീകരണം. അബൂദബിയിലെ പ്രസിഡൻഷ്യൽ എയർപോർട്ടിൽ എത്തിയ സുൽത്താനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
യു.എ.ഇ അതിർത്തിയിലെത്തിയ സുൽത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങൾ അനുഗമിച്ചു. പിന്നീട് കൂടിക്കാഴ്ച നടത്തിയ രാഷ്ട്ര നേതാക്കൾ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടതും പരസ്പരം താൽപര്യമുള്ളതുമായ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു. സുൽത്താന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും സഹകരണം വിപുലമാക്കാനും ലക്ഷ്യമിട്ടാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേശകനുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.